ആലപ്പുഴ: ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തി നെതിരേ സിപിഐയുടെ നേതൃത്വത്തിൽ ജില്ലാ വ്യാപകമായി പ്രതിഷേധസമരം സംഘടിപ്പിച്ചു. ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകൾക്ക് സമാന്തരമായി നിർമിക്കുന്ന ഓടകളുടെ അശാസ്ത്രീയത കാരണം ജനജീവിതം ദുസഹമായ സാഹചര്യത്തിലാണ് പാർട്ടി പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയത്.
നിർമാണത്തിന്റെ ഭാഗമായി അടച്ചുമൂടപ്പെട്ട സ്വാഭാവിക നീരൊഴുക്ക് മാർഗങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് സമരത്തിൽ ആവശ്യപ്പെട്ടു.
അരൂരിൽ സിപിഐ ദേശീയ കൗൺസിൽ അംഗം ടി.ടി. ജിസ്മോൻ, ചേർത്തലയിൽ ജില്ലാ അസി. സെക്രട്ടറി പി.വി. സത്യനേശൻ, കലവൂരിൽ ജില്ലാ സെക്രട്ടറി അഡ്വ.എസ്. സോളമൻ, ആലപ്പുഴയിൽ ജില്ലാ അസി. സെക്രട്ടറി സി.എ. അരുൺകുമാർ, അമ്പലപ്പുഴയിൽ സംസ്ഥാന കൗൺസിൽ അംഗം ജി. കൃഷ്ണപ്രസാദ്, ഹരിപ്പാട്ട് സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി. മോഹൻദാസ്, കായംകുളത്ത് ദേശീയ കൗൺസിൽ അംഗം ടി.ജെ. ആഞ്ചലോസ് എന്നിവർ പ്രതിഷേധ സമരങ്ങൾ ഉദ്ഘാടനം ചെയ്തു.
