വൈ​കു​ന്നേ​രം 6 മ​ണി ക​ഴി​ഞ്ഞാ​ൽ യൂ​റോ​പ്പി​ൽ ജീ​വി​തം വേ​റെ ലെ​വ​ൽ; ഇന്ത്യയും​ യൂ​റോ​പ്പും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം പ​ങ്കു​വെ​ച്ച് യു​വ​തി

യൂ​റോ​പ്പി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ജോ​ലി ജീ​വി​ത സ​ന്തു​ലി​താ​വ​സ്ഥ ത​മ്മി​ലു​ള്ള വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു​ള്ള ഒ​രു ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. ജ​ർ​മ​നി​യി​ൽ താ​മ​സി​ക്കു​ന്ന ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ഹി​മാ​നി ശ​ർ​മ്മ​യാ​ണ് യൂ​റോ​പ്യ​ൻ ജീ​വി​ത​രീ​തി​യെ​ക്കു​റി​ച്ചു​ള്ള ത​ന്റെ നി​രീ​ക്ഷ​ണ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

യൂ​റോ​പ്പി​ൽ വൈ​കു​ന്നേ​രം 6 മ​ണി ക​ഴി​ഞ്ഞാ​ൽ ജീ​വി​ത​ത്തി​ന്‍റെ വേ​ഗ​ത കു​റ​യു​മെ​ന്നും ക​ട​ക​ളെ​ല്ലാം അ​ട​ച്ച് ആ​ളു​ക​ൾ സ്വ​ന്തം വ്യ​ക്തി​ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നും ഹി​മാ​നി പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഇ​രി​ക്കു​മ്പോ​ൾ പോ​ലും ആ​ളു​ക​ൾ മാ​ന​സി​ക​മാ​യി ജോ​ലി​യു​ടെ തി​ര​ക്കു​ക​ളി​ലാ​യി​രി​ക്കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

യൂ​റോ​പ്പി​ലെ ജീ​വി​ത​മാ​ണ് സു​ഹൃ​ദ്‌​ബ​ന്ധ​ങ്ങ​ളെ​യും ഒ​ഴി​വു​സ​മ​യ​ങ്ങ​ളെ​യും ആ​സ്വ​ദി​ക്കാ​നും, ആ ​നി​മി​ഷ​ത്തി​ൽ പൂ​ർ​ണ​മാ​യി ജീ​വി​ക്കാ​നും ത​ന്നെ പ​ഠി​പ്പി​ച്ച​തെ​ന്ന് ഹി​മാ​നി പ​റ​യു​ന്നു.

ഞാ​ൻ എ​പ്പോ​ഴെ​ങ്കി​ലും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ങ്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മി​സ്സ് ചെ​യ്യാ​ൻ പോ​കു​ന്ന​ത് വൈ​കു​ന്നേ​രം 6 മ​ണി​ക്ക് ശേ​ഷം യൂ​റോ​പ്പി​ലെ ശാ​ന്ത​മാ​യ ജീ​വി​ത​മാ​ണ്. ക​ട​ക​ളെ​ല്ലാം അ​ട​യ്ക്കു​ന്നു, ജോ​ലി അ​വ​സാ​നി​ക്കു​ന്നു, ആ​ളു​ക​ൾ അ​വ​രു​ടെ സ്വ​ന്തം ജീ​വി​തം ജീ​വി​ക്കാ​ൻ തു​ട​ങ്ങു​ന്നു,ഹി​മാ​നി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.​തു​ട​ക്ക​ത്തി​ൽ ഇ​തൊ​രു വ​ലി​യ ക​ൾ​ച്ച​റ​ൽ ഷോ​ക്ക് ആ​യി​രു​ന്നു​വെ​ന്ന് അ​വ​ർ സ​മ്മ​തി​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ ന​മ്മ​ൾ സു​ഹൃ​ത്തു​ക്ക​ളെ കാ​ണു​മ്പോ​ൾ പോ​ലും മാ​ന​സി​ക​മാ​യി ജോ​ലി​സ്ഥ​ല​ത്താ​യി​രി​ക്കും. ഫോ​ൺ പ​രി​ശോ​ധി​ക്കു​ക, മെ​സ്സേ​ജു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക, വേ​ഗ​ത്തി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച് കു​റ​ച്ചു സം​സാ​രി​ച്ച് അ​വി​ടെ​നി​ന്ന് ഇ​റ​ങ്ങു​ക
ഇ​താ​ണ് ന​മ്മു​ടെ രീ​തി. എ​ന്നാ​ൽ യൂ​റോ​പ്പി​ൽ ആ​ളു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ക​ഫേ​ക​ളി​ൽ ഇ​രി​ക്കും, ഒ​രു ഡ്രി​ങ്ക് വ​ള​രെ പ​തു​ക്കെ കു​ടി​ച്ച്, ആ​ഴ​ത്തി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടും.

കാ​ലാ​വ​സ്ഥ ആ​സ്വ​ദി​ച്ചും ഭ​ക്ഷ​ണം ക​ഴി​ച്ചും അ​വ​ർ പ​ര​സ്പ​രം സ​മ​യം ചി​ല​വ​ഴി​ക്കു​ന്നു. ആ​രും അ​വി​ടെ എ​പ്പോ​ഴും ഫോ​ണി​ൽ നോ​ക്കി​യി​രി​ക്കാ​റി​ല്ല. ഒ​രു നി​മി​ഷ​ത്തി​ൽ എ​ങ്ങ​നെ പൂ​ർ​ണ്ണ​മാ​യി ജീ​വി​ക്ക​ണ​മെ​ന്ന് യൂ​റോ​പ്പി​ലെ ജീ​വി​ത​മാ​ണ് എ​ന്നെ പ​ഠി​പ്പി​ച്ച​ത്. എ​ന്റെ ജ​ന്മ​നാ​ട്ടി​ലും ഇ​ങ്ങ​നെ​യൊ​രു സം​സ്കാ​രം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.” ഹി​മാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹി​മാ​നി​യു​ടെ വീ​ഡി​യോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. തി​ര​ക്കു​ക​ളി​ല്ലാ​ത്ത ഈ ​ശാ​ന്ത​മാ​യ ജീ​വി​ത​രീ​തി വ​ള​രെ മി​ക​ച്ച​താ​ണെ​ന്ന് ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​പ്പോ​ൾ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ളു​ടെ ചി​ന്താ​ഗ​തി​യും സ്ത്രീ​ക​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​വു​മാ​ണ് ത​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട​തെ​ന്ന് മ​റ്റൊ​രു ഉ​പ​യോ​ക്താ​വ് ക​മ​ന്‍റ് ചെ​യ്തു. ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം ഇ​ത്ത​രം ഒ​രു മാ​ന​സി​കാ​വ​സ്ഥ സ്വ​ന്ത​മാ​ക്കു​ക എ​ന്ന​താ​ണ് യ​ഥാ​ർ​ഥ വി​ജ​യ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും അ​ഭി​പ്രാ​യം.

Related posts

Leave a Comment