കുന്നംകുളം : പെരുമ്പിലാവിൽ 40 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. ചൊവ്വന്നൂർ മാന്തോപ്പ് കരിയാട്ത്ത് വീട്ടിൽ സനൽ (24), ചങ്ങരംകുളം പള്ളിക്കുളം ആണ്ടലാത്ത് മുബാഷിർ (25), എന്നിവരെയാണ് കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാർഡും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ അഞ്ചോടെ പെരുമ്പിലാവ് പട്ടാമ്പി റോഡിൽ വച്ചാണ് ഇവർ പിടിയിലാകുന്നത്. കാറിൽ കിലോകണക്കിന് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനെ ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടന്നത്.
മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്ന പോലീസ് സംഘം ഇവരെ തടയാൻ ശ്രമിച്ചതോടെ ഇവർ പോലീസിന്റെ വാഹനത്തെ ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസും സ്ക്വാഡും ചേർന്ന് ഇവരെ കീഴ്പ്പെടുത്തി.
35 കിലോ കഞ്ചാവാണ് വിൽപ്പനയ്ക്കായി പ്രതികൾ സ്വിഫ്റ്റ് കാറിൽ കടത്തിയിരുന്നത്.
കഞ്ചാവ് ലഭിച്ച ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കുവാൻ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
