രാ​ധ സ്നേ​ഹ​തീ​ര​ത്തു​നി​ന്നു ജ​ന്മ​നാ​ട്ടി​ലേ​ക്ക്; സ​ന്തോ​ഷ​ത്തി​നി​ട​യി​ലും എ​ല്ലാ​വ​രെ​യും വി​ട്ടു​പി​രി​യു​ന്ന​തി​ലു​ള്ള വി​ഷ​മ​വും

മ​ങ്കൊ​മ്പ്: ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തി​ലേ​റെ​യാ​യി ബ​ന്ധു​ക്ക​ളെ തേ​ടി​യു​ള്ള രാ​ധ​യു​ടെ (58) കാ​ത്തി​രി​പ്പി​നു വി​രാ​മം. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കി​ട​ങ്ങ​റ സ്‌​നേ​ഹ​തീ​ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ രാ​ധ​യാ​ണ് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം രാ​ജ​സ്ഥാ​നി​ലേ​ക്കു മ​ട​ങ്ങിയത്.

മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന സ്ത്രീ​ക​ൾ​ക്കാ​യി 13 വ​ർ​ഷ​ക്കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​ണി​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ആ​രം​ഭം മു​ത​ൽ രാ​ധ ഇ​വി​ടെ അ​ന്തേ​വാ​സി​യാ​യി​രു​ന്നു.

മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ മൂ​ലം നാ​ട്ടി​ൽ നി​ന്നും വ​ഴി​തെ​റ്റി കേ​ര​ള​ത്തി​ലെ​ത്തി​യ​താ​ണ് രാ​ധ. ഇ​വി​ടു​ത്തെ താ​മ​സ​ത്തെ​ത്തു​ട​ർ​ന്ന് മാ​ന​സി​ക നി​ല വീ​ണ്ടെ​ടു​ത്തി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യാ​ശ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് രാ​ധ​യ്ക്കു ത​ന്‍റെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യ​ത്.

ഒ​രി​ക്ക​ലും തി​രി​കെ കി​ട്ടി​ല്ലെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന രാ​ധ​യെ ക​ണ്ട​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു ബ​ന്ധു​ക്ക​ൾ. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​നി​ട​യി​ലും ഒ​പ്പം ക​ഴി​ഞ്ഞി​രു​ന്ന അ​ന്തേ​വാ​സി​ക​ളെ പി​രി​യു​ന്ന​തി​ന്‍റെ ദു​ഖ​ത്തി​ലാ​യി​രു​ന്നു രാ​ധ. ഫാ. ​ലി​ജോ കു​ഴു​പ്പ​ള്ളി​യാ​ണ് സ്നേ​ഹ​തീ​ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ.

Related posts

Leave a Comment