ലോ​റി ത​ട​ഞ്ഞു​നി​ർ​ത്തി ര​ണ്ട് ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്തു: രണ്ട്പേർ പിടിയിൽ

പാ​ല​ക്കാ​ട്: കൊ​പ്പ​ത്ത് ലോ​റി ത​ട​ഞ്ഞു​നി​ർ​ത്തി ര​ണ്ട് ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ. മ​ല​പ്പു​റം ക​ല്പ​ക​ഞ്ചേ​രി പു​തു​ക്കി​ടി വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ്, ക​ൽ​പ​ക​ഞ്ചേ​രി ത​യ്യി​ൽ ഊ​രാ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഹീം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ല​പ്പു​റ​ത്തു​നി​ന്നാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ർ​ധ​രാ​ത്രി​യി​ൽ വ​ളാ​ഞ്ചേ​രി​യി​ലേ​ക്ക് സി​മ​ന്‍റു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യെ കാ​റി​ൽ എ​ത്തി​യ​വ​ർ ത​ട​ഞ്ഞു​നി​ർ​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment