വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ മ​ലി​നീ​ക​ര​ണം രൂ​ക്ഷം;മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ ശോ​ഷ​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ

വൈ​ക്കം: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ മ​ലി​നീ​ക​ര​ണം രൂക്ഷ​മാ​കു​ന്നു. കാ​യ​ലി​ൽ വ​ൻ​തോ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് കു​ന്നു​കൂ​ടു​ന്ന​ത്. മ​ലി​നീ​ക​ര​ണം മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ ശോ​ഷ​ണ​ത്തി​നും കാ​യ​ലോ​ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. വൈ​ക്ക​ത്ത് കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന കാ​യ​ലോ​ര ബീ​ച്ചി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ഏ​റ്റ​വും അ​ധി​കം അ​ടി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്ന​ത്.

ബീ​ച്ചി​ല്‍ എ​ത്തു​ന്ന​വ​ര്‍ പോ​ലും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ല​ക്ഷ്യ​മാ​യി കാ​യ​ലി​ലേ​ക്കു​ത​ന്നെ വ​ലി​ച്ചെ​റി​യു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. 120 ഇ​നം മ​ത്സ്യ​ങ്ങ​ളാ​ണ് കാ​യ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഈ ​മോ​ഖ​ല​യി​ല്‍ പ​ഠ​നം ന​ത്തി​യ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്നാ​ൽ മ​ത്സ്യ ഇ​ന​ങ്ങ​ൾ ഇ​പ്പോ​ൾ അ​ന്പ​താ​യി ചു​രു​ങ്ങി. കാ​യ​ലി​ൽ സു​ല​ഭ​മാ​യി​രു​ന്ന ക​രി​മീ​ൻ, ഞ​ണ്ട്, ചെ​മ്മീ​ൻ തു​ട​ങ്ങി​യ​വ​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യി.

ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ത്തി​ൽ എ​ത്തി​യി​രു​ന്ന പ​ക്ഷി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. മ​ലി​നീ​ക​ര​ണം ത​ട​ഞ്ഞ് കാ​യ​ലി​ന്‍റെ സ​ജീ​വ​ത വീ​ണ്ടെ​ടു​ത്തി​ല്ലെ​ങ്കി​ൽ വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ വ​രും ത​ല​മു​റ​യ‌്ക്ക് ഒ​രു ഓ​ര്‍​മ​മാ​ത്ര​മാ​യി മാ​റി​യേ​ക്കാം.

Related posts

Leave a Comment