ജ​ന​കീ​യ സ്വ​കാ​ര്യ​ബ​സ് ക​ണ്ട​ക്ട​ര്‍ പു​ര​സ്‌​കാ​രം ടി.​വി. ബൈ​ജു​വി​ന്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ജ​ന​കീ​യ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ര്‍​ക്കാ​യി എ​റ​ണാ​കു​ളം സു​ഹൃ​ദ് വേ​ദി ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ടി.​വി. ബൈ​ജു​വി​ന്. ക​ലൂ​ര്‍- വൈ​ക്കം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ചെ​റു​പു​ഷ്പം ട്രാ​വ​ല്‍​സി​ലെ ക​ണ്ട​ക്ട​റാ​ണ് വൈ​ക്കം ത​ല​യാ​ഴം കൊ​പ്രാ​ചി​റ വീ​ട്ടി​ല്‍ ബൈ​ജു.

യാ​ത്ര​ക്കാ​രോ​ടു​ള്ള മി​ക​ച്ച പെ​രു​മാ​റ്റം, ബ​സി​ല്‍ വ​ച്ച് അ​സു​ഖ​ബാ​ധി​ത​രാ​യ ര​ണ്ട് യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ കാ​ണി​ച്ച സ​ന്മ​ന​സ്, ജോ​ലി​യി​ലെ കൃ​ത്യ നി​ഷ്ഠ​ത എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബൈ​ജു​വി​നെ ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 വ​ര്‍​ഷ​മാ​യി ഇ​ദ്ദേ​ഹം ഈ ​ബ​സി​ല്‍ ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്നു.

ഭാ​ര്യ: സു​ല​ത (ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി, ചേ​ര്‍​ത്ത​ല) മ​ക​ള്‍: ശ്രീ​ജി​ത്യ (അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി, ചേ​ര്‍​ത്ത​ല ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍)

Related posts

Leave a Comment