പൈ​പ്പു​ക​ൾ പൊ​ട്ടി​യൊ​ലി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ൾ; കു‌​ടി​വെ​ള്ളം മു​ട്ടി കു​ട്ട​നാ​ട്ടു​കാ​ർ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട്ടി​ലെ രാ​മ​ങ്ക​രി, പു​ളി​ങ്കു​ന്ന്, കാ​വാ​ലം, ച​ന്പ​ക്കു​ളം തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ പൊ​ട്ടി​യ​തോ​ടെ കു‌​ടി​വെ​ള്ളം മു​ട്ടി കു​ട്ട​നാ​ട്ടു​കാ​ർ. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ മ​ണ​ലാ​ടി ജെ​ട്ടി മു​ത​ൽ രാ​മ​ങ്ക​രി ജെ​ട്ടി വ​രെ നീ​ളു​ന്ന റോ​ഡ്, വെ​ളി​യ​നാ​ട് ക​ട​ത്തു​ക​ട​വ് മു​ത​ൽ മൂ​ലേ​ശേ​രി വ​രെ നീ​ളു​ന്ന റോ​ഡ് എ​ന്നി​ങ്ങ​നെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പൈ​പ്പു​ക​ളാ​ണ് പൊ​ട്ടി മാ​സ​ങ്ങ​ളാ​യി വെ​ള്ളം പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പ​ന്പിം​ഗി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ ചെ​ളി നി​റ​ഞ്ഞ വെ​ള്ളം ഈ ​പൈ​പ്പു​ക​ളി​ലേ​ക്ക് തി​രി​ച്ചു ക​യ​റു​ക​യും വീ​ണ്ടും പ​ന്പിം​ഗ് ആ​രം​ഭി​ക്കു​ന്പോ​ൾ ഹൗ​സ് ക​ണ​ക്‌​ഷ​നു​ക​ളി​ലു​ൾ​പ്പെ​ടെ മ​ലി​ന​ജ​ലം വ്യാ​പി​ക്കു​ന്ന​തി​നാ​ൽ ഒ​രു​ത​ര​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

പു​ഞ്ച​കൃ​ഷി​ക്കു​ശേ​ഷം പാ​ട​ശേ​ഖ​ര​ങ്ങ​ൾ ത​രി​ശു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി. വി​ള​വെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള വൈ​ക്കോ​ലും മ​റ്റും ചീ​ഞ്ഞ് മ​ലി​ന​ജ​ലം വ​ലി​യ തൂ​ന്പു​ക​ളി​ലൂ​ടെ​യും മോ​ട്ടോ​റി​ന്‍റെ പെ​ട്ടി​മ​ട​ക​ളി​ലൂ​ടെ​യും പു​റ​ത്തേ​ക്കൊ​ഴു​കി പൊ​തു​ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​ന​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്.

അ​തി​നാ​ൽ പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലെ വെ​ള്ളം പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തു പോ​ലും വെ​ല്ലു​വി​ളി​യാ​യി​ട്ടു​ണ്ട്.പൈ​പ്പു​ക​ളു​ടെ അ​റ്റു​കു​റ്റ​പ്പ​ണി​യും മ​റ്റും കാ​ല​ങ്ങ​ളാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളെ​യാ​ണ് ഏ​ല്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​റി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, പൊ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പോ​ലും മാ​റ്റി സ്ഥാ​പി​ക്കാ​നും ത​യാ​റാ​കാ​റി​ല്ല. ഇ​ത് മി​ക്ക​യി​ട​ത്തും പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ക​യാ​ണ്.

Related posts

Leave a Comment