വൈക്കം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് അപ്പക്കോട് നഗറിൽ വിനീത് രാജൻ (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് യുവാവിന്റെ വീട്ടിൽ എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഇയാൾ നിരവധി കേസിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വൈക്കം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.എ. പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഡി. സൈജു, സി.എച്ച്. നജീബ്, പ്രിവന്റീവ് ഓഫീസർ എസ്. ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫീസർ വിവേക് ബി. ബൈജു, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എസ്. സുമിതമോൾ, ഡ്രൈവർ സിയാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.
