അ​യ്യ യ്യേ ​നാ​ണ​ക്കേ​ട്… വി​ല്ലിം​ഗ്‌​ട​ൺ ഐ​ല​ൻ​ഡി​ലെ റെ​യി​ൽ​വേ ട്രാ​ക്ക് ആ​രോ മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യി; മോ​ഷ​ണം ന​ട​ന്ന​ത് സി​ഐ​എ​സ്എ​ഫി​ന്‍റെ നി​രീ​ക്ഷ​ണ​മു​ള്ള സ്ഥ​ല​ത്ത് നി​ന്ന്

കൊ​ച്ചി: വി​ല്ലിം​ഗ്‌​ട​ൺ ഐ​ല​ൻ​ഡി​ൽ അ​ര​കി​ലോ​മീ​റ്റ​റോ​ളം റെ​യി​ൽ​വേ ട്രാ​ക്ക് മോ​ഷ​ണം പോ​യി. ഐ​ല​ൻ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റെ​യി​ൽ​വേ പാ​ത​യി​ലെ ഒ​രു ഭാ​ഗ​മാ​ണ് കാ​ണാ​താ​യ​ത്. ഇ​വ ക​ട​ത്തി​ക്കൊ​ണ്ട് പോ​യ​താ​ണെ​ന്നാ​ണു സം​ശ​യം.

സി​ഐ​എ​സ്എ​ഫ്, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് എ​ന്നി​വ​രു​ടെ ക​ന​ത്ത നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യാ​ണി​ത്. നി​ല​വി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ല്ലാ​ത്ത പാ​ത​യാ​ണി​ത്.

മു​ൻ​പ് ഈ ​ഭാ​ഗ​ത്തെ റെ​യി​ൽ​വേ ഗ​ർ​ഡ​റു​ക​ൾ അ​ഴി​ച്ചു​മാ​റ്റി ചി​ല അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഈ ​പ്ര​വൃ​ത്തി​ക​ളു​ടെ മ​റ​വി​ൽ ട്രാ​ക്കു​ക​ൾ മു​റി​ച്ച് ക​ട​ത്തി​യ​താ​ണോ എ​ന്ന് റെ​യി​ൽ​വേ സം​ശ​യി​ക്കു​ന്നു​ണ്ട്.

വ​ല്ലാ​ർ​പാ​ടം നി​ല​വി​ൽ വ​ന്ന​തോ​ടെ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന ട്രാ​ക്കി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. ഈ ​ഭാ​ഗ​ത്തേ​ക്കു നി​ല​വി​ൽ ച​ര​ക്കു​നീ​ക്കം ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ടു​മൂ​ടി​യ അ​വ​സ്ഥ​യാ​ണ്.

Related posts

Leave a Comment