ദി​വ​സ​വും 60 മി​നി​റ്റ് വ്യാ​യാ​മം ചെ​യ്യാം

പെ​ല്‍​വി​ക് അ​വ​യ​വ​ങ്ങ​ളു​ടെ പ്രൊ​ലാ​പ്‌​സ് (Pelvic Organ Prolapse)
ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​ല്‍ ഈ​സ്ട്ര​ജ​ന്‍ ഹോ​ര്‍​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തു​മൂ​ലം പെ​ല്‍​വി​ക് ഫ്‌​ലോ​റി​ലെ പേ​ശി​ക​ൾ​ക്കു ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ന്നു. ഈ ​അ​വ​സ്ഥ​യി​ലാ​ണ് പെ​ൽ​വി​ക് ഓ​ർ​ഗ​ൻ പ്രൊ​ലാ​പ്സ് ( Pelvic Organ Prolapse) സം​ഭ​വി​ക്കു​ന്ന​ത്.

പെ​ല്‍​വി​ക് ഫ്‌​ലോ​റി​ലെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളാ​യ ഗ​ര്‍​ഭാ​ശ​യം, മൂ​ത്രാ​ശ​യം, മ​ലാ​ശ​യം എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഉ​ള്ളി​ല്‍ നി​ന്നും യോ​നി ഭാ​ഗ​ത്തേ​ക്ക് വ​ലി​ഞ്ഞു​വ​രു​ന്ന അ​വ​സ്ഥ​യാ​ണി​ത്. യോ​നീ​ഭാ​ഗ​ത്തെ സ​മ്മ​ര്‍​ദം, വേ​ദ​ന, ഇ​ട​യ്ക്കി​ടെ മൂ​ത്രം ഒ​ഴി​ക്കു​ക, മൂ​ത്രം അ​റി​യാ​തെ പോ​വു​ക തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്. പെ​ല്‍​വി​ക് പേ​ശി​ക​ളെ ബ​ല​പ്പെ​ടു​ത്തു​ന്ന വ്യാ​യാ​മ​ങ്ങ​ള്‍ ഫി​സി​യോ​തെ​റാ​പ്പി​യി​ല്‍ ല​ഭ്യ​മാ​ണ്.

മാ​ന​സി​കാ​രോ​ഗ്യ​വും ഉ​റ​ക്ക​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്
വ്യാ​യാ​മം ചെ​യ്യു​ന്ന​ത് ശ​രീ​ര​ത്തി​ലെ എ​ൻ​ഡോ​ർ​ഫി​ൻ (Endorphin), സെ​റോ​ടോ​ണി​ൻ(serotonin) പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ളു​ടെ ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്നു. ഉ​ത്ക​ണ്ഠ, വി​ഷാ​ദം, മാ​ന​സി​ക സ​മ്മ​ര്‍​ദം എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നാ​യി വ്യാ​യാ​മം ശീ​ല​മാ​ക്കു​ക.

വ്യാ​യാ​മം ചെ​യ്യു​ന്ന​തി​ലൂ​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​ക്കു​ന്നു, ഉ​റ​ക്ക​ത്തി​ന്‍റെ ഗു​ണ​മേ​ന്മ മെ​ച്ച​പ്പെ​ടു​ന്നു, കൂ​ടാ​തെ വൈ​ജ്ഞാ​നി​ക പ്ര​വ​ര്‍​ത്ത​ന​വും (Cognitive function) മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ദി​വ​സ​വും 60 മി​നി​റ്റ് വ്യാ​യാ​മം ചെ​യ്യു​ന്ന​ത് മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

വ്യ​ക്തി​ഗ​ത വ്യാ​യാ​മ​ങ്ങ​ൾ
ആ​ര്‍​ത്ത​വ വി​രാ​മ ശേ​ഷ​മു​ള്ള സ്ത്രീ​ക​ളി​ല്‍ ശാ​രീ​രി​ക ക്ഷ​മ​ത, ജീ​വി​ത നി​ല​വാ​രം, മെ​റ്റ​ബോ​ളി​ക് ആ​രോ​ഗ്യം, ബോ​ണ്‍ മി​ന​റ​ല്‍ ഡെ​ന്‍​സി​റ്റി എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​സ്ഥി​നാ​ശം ത​ട​യു​ന്ന​തി​നും വ്യ​ക്തി​ഗ​ത വ്യാ​യാ​മം സ​ഹാ​യ​ക​മാ​ണ്. ആ​ര്‍​ത്ത​വ​വി​രാ​മ​ശേ​ഷം സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ഔ​ഷ​ധ ര​ഹി​ത ചി​കി​ത്സാ മാ​ര്‍​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് വ്യ​ക്തി​ഗ​ത വ്യാ​യാ​മ​ങ്ങ​ള്‍.

ഇ​വ ദി​വ​സ​വും കൃ​ത്യ​മാ​യി ചെ​യ്യു​ന്ന​തു ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യം നി​ല​നി​ര്‍​ത്താ​നും മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യ​ക​ര​മാ​ണ്. ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷ​മു​ള്ള വ്യാ​യ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ക.

Related posts

Leave a Comment