കാ​മ്പ​സ് സെ​ല​ക്ഷ​ൻ ല​ഭി​ച്ച ജോ​ലി ക​മ്പ​നി റ​ദ്ദാ​ക്കി; വ​ഴി​യ​റി​യാ​തെ വ​ല​ഞ്ഞ് യു​വ ബി​രു​ദ​ധാ​രി, സമൂഹ മാധ്യമങ്ങളിൽ ഉപദേശം തേടുന്നു

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച ഐ​ടി മേ​ഖ​ല​യി​ൽ വ​ലി​യ തൊ​ഴി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ജോ​ലി ല​ഭി​ച്ച ശേ​ഷം ഓ​ഫ​ർ ലെ​റ്റ​ർ റ​ദ്ദാ​ക്ക​പ്പെ​ട്ട ഒ​രു ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദ​ധാ​രി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്നു. കാ​മ്പ​സ് പ്ലേ​സ്‌​മെ​ന്‍റ് വ​ഴി ല​ഭി​ച്ച ജോ​ലി ക​മ്പ​നി അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കി​യ​തോ​ടെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഈ ​ഉ​ദ്യോ​ഗാ​ർ​ഥി.

റെ​ഡ്ഡി​റ്റ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ഈ ​ഉ​ദ്യോ​ഗാ​ർ​ഥി ത​ന്‍റെ ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ രീ​തി അ​നു​സ​രി​ച്ച് കോ​ഴ്സ് പൂ​ർ​ത്തി​യാ​യ ശേ​ഷം ജൂ​ൺ മാ​സ​ത്തോ​ടെ ക​മ്പ​നി ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ജോ​ലി ഓ​ഫ​റു​ക​ൾ ക​മ്പ​നി കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

പ​ഠ​ന​കാ​ല​ത്ത് ഇ​ന്‍റേ​ൺ​ഷി​പ്പു​ക​ളോ മ​റ്റ് തൊ​ഴി​ൽ പ​രി​ച​യ​ങ്ങ​ളോ നേ​ടാ​ൻ ക​ഴി​യാ​ത്ത​താ​ണ് നി​ല​വി​ൽ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് വി​ദ്യാ​ർ​ഥി വ്യ​ക്ത​മാ​ക്കു​ന്നു. പ​ല ക​മ്പ​നി​ക​ളും തു​ട​ക്ക​ക്കാ​ർ​ക്കു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് പോ​ലും പ്ര​വൃ​ത്തി​പ​രി​ച​യം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. നി​ല​വി​ൽ ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്‌​മെ​ന്‍റ്, ബാ​ക്കെ​ൻ​ഡ്, ഫ്ര​ണ്ടെ​ൻ​ഡ്, ക്യു​എ, സ​പ്പോ​ർ​ട്ട് തു​ട​ങ്ങി ഏ​ത് വി​ഭാ​ഗ​ത്തി​ലു​മു​ള്ള തു​ട​ക്ക​ക്കാ​രു​ടെ റോ​ളു​ക​ളി​ൽ ജോ​ലി ചെ​യ്യാ​ൻ ഞാ​ൻ ത​യ്യാ​റാ​ണ്.

തൊ​ഴി​ൽ വി​പ​ണി​യി​ൽ ത​ന്‍റെ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഇ​നി എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് ഈ ​ഉ​ദ്യോ​ഗാ​ർ​ഥി.

ഈ ​പോ​സ്റ്റ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. നി​രാ​ശ​പ്പെ​ട​രു​തെ​ന്നും നി​ല​വി​ലെ സ​മ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പു​തി​യ പ്രൊ​ജ​ക്ടു​ക​ൾ ചെ​യ്യാ​നും ലി​ങ്ക്ഡ്ഇ​ൻ വ​ഴി ജോ​ലി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നും പ​ല​രും നി​ർ​ദ്ദേ​ശി​ച്ചു.​എ​ങ്കി​ലും പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ എ​ഐ ടൂ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ഡിം​ഗ് ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും കൂ​ടു​ത​ൽ മി​ക​ച്ച പ്രൊ​ജ​ക്ടു​ക​ൾ നി​ർ​മി​ക്കാ​നും ഉ​ദ്യോ​ഗാ​ർ​ഥി​യെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment