സ​ത്യം പ​റ​യു​മ്പോ​ൾ വീ​ര്യം കൂ​ടു​മോ? പ​ടി​യി​റ​ങ്ങു​ന്ന​തി​ന് തൊ​ട്ടു മു​മ്പ് പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യ​ത് 22 ബാ​റു​ക​ൾ; സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 903 ബാ​റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ലും ബാ​ർ ലൈ​സ​ൻ​സു​ക​ൾ വാ​രി​ക്കോ​രി ന​ൽ​കി​യ​താ​യി രേ​ഖ​ക​ൾ. അ​വ​സാ​ന 72 ദി​വ​സം മാ​ത്രം 22 മ​ദ്യ​ശാ​ല​ക​ൾ​ക്കാ​ണ് അ​ന്ന​ത്തെ എ​ക്സൈ​സ് വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന മാ​ർ​ച്ച് 15നു ​തൊ​ട്ടു​മു​ൻ​പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 10 മ​ദ്യ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സാ​ണ് കൂ​ട്ട​ത്തോ​ടെ വി​ത​ര​ണം ചെ​യ്ത​തെ​ന്നു രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ജ​നു​വ​രി, ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യി 21 ബാ​റു​ക​ൾ​ക്കും ഒ​രു ബി​യ​ർ- വൈ​ൻ പാ​ർ​ല​റി​നു​മാ​ണ് ലൈ​സ​ൻ​സ് ന​ൽ​കി​യ​ത്. ആ​ല​പ്പു​ഴ. കോ​ട്ട​യം, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു മു​ൻ​പ് പു​തി​യ മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ എ​ത്തി​യ​ത്.

മാ​ർ​ച്ച് അ​ഞ്ചു മു​ത​ൽ 15 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി​രു​ന്നു ഇ​തി​ൽ ഭൂ​രി​ഭാ​ഗം ബാ​റു​ക​ളു​ടെ​യും ലൈ​സ​ൻ​സ് വി​ത​ര​ണം ചെ​യ്ത​ത്. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മൂ​ന്നു മ​ദ്യ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സ് വി​ത​ര​ണം ന​ട​ത്തു​ന്ന​തു നി​ർ​ത്തി​വ​ച്ചി​രു​ന്നു. ജ​നു​വ​രി​യി​ൽ ഒ​ൻ​പ​ത് ബാ​ർ ലൈ​സ​ൻ​സു​ക​ളും ഫെ​ബ്രു​വ​രി​യി​ൽ മൂ​ന്നു ബാ​റു​ക​ളു​ടെ ലൈ​സ​ൻ​സു​ക​ളു​മാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​താ​യാ​ണ് രേ​ഖ​ക​ൾ.

സം​സ്ഥാ​ന​ത്താ​കെ ഇ​പ്പോ​ൾ 903 ബാ​റു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. കൂ​ടാ​തെ 222 ബി​യ​ർ- വൈ​ൻ പാ​ർ​ല​റു​ക​ളു​മു​ണ്ട്. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്പോ​ൾ സം​സ്ഥാ​ന​ത്ത് പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി​ക്കു മു​ക​ളി​ലു​ള്ള 29 ബാ​റു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വാ​ര​മി​ല്ലാ​ത്ത ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി​ക്കു താ​ഴെ​യു​ള്ള ബാ​റു​ക​ളു​ടെ അ​ട​ച്ചു​പൂ​ട്ട​ലി​ൽ ക​ലാ​ശി​ച്ച​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​റു​ക​ൾ നി​ല​വി​ലു​ള്ള​ത്-211 എ​ണ്ണം. തൃ​ശൂ​രി​ൽ 116 ബാ​റു​ക​ളു​ണ്ട്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലാ​ണ് കു​റ​വ് ബാ​റു​ക​ളു​ള്ള​ത്-11 എ​ണ്ണം മാ​ത്രം. 512 ത്രീ​സ്റ്റാ​റും 308 ഫോ​ർ സ്റ്റാ​റും 57 ഫൈ​വ് സ്റ്റാ​റും 26 ഹെ​റി​റ്റേ​ജ് ഹോ​ട്ട​ലു​ക​ളു​മു​ണ്ട്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം വ​രാ​ൻ ഇ​രി​ക്കു​ന്ന​തേ​യു​ള്ളൂ.

മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​മു​ണ്ടാ​കു​മോ എ​ന്ന​ത് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി​വ​രും.

കെ. ​ഇ​ന്ദ്ര​ജി​ത്ത്

Related posts

Leave a Comment