ഒ​രു​കാ​ര​ണ​വ​ശാ​ലും അ​വ​ധി കൊ​ടു​ക്കി​ല്ല; എ​ഴു​ന്നേ​റ്റ് നി​ന്ന​ല്ല പ​റ​ഞ്ഞ​ത്, മു​ഖ്യ​മ​ന്ത്രി സീ​റ്റി​ലി​രു​ന്ന​ശേ​ഷം പ​റ​ഞ്ഞ​ത് ഓ​ഫ് ദ ​റെ​ക്കോ​ർ​ഡെ​ന്ന് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

തൃ​പ്പൂ​ണി​ത്തു​റ: ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​ക്ക് അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ സീ​റ്റി​ലി​രു​ന്ന​ശേ​ഷം അ​വ​ധി അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് അ​ടു​ത്തി​രു​ന്ന​യാ​ളോ​ടു പ​റ​ഞ്ഞ​ത് നി​യ​മ​സ​ഭാ രേ​ഖ​ക​ളി​ലു​ണ്ടാ​കി​ല്ലെ​ന്ന് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. അ​തൊ​ക്കെ ഓ​ഫ് ദ ​റെ​ക്കോ​ർ​ഡാ​ണ്.

അ​തൊ​ന്നും റെ​ക്കോ​ർ​ഡി​ന​ക​ത്തേ ഉ​ണ്ടാ​കി​ല്ലെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ എ​ഴു​ന്നേ​റ്റു നി​ന്ന് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ സ​ഭാ രേ​ഖ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തൂ.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്തി ഇ​പ്ര​കാ​രം സീ​റ്റി​ലി​രു​ന്ന് പ​റ​ഞ്ഞ​ത് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ധാ​ര​ണ സ്വ​ഭാ​വ​ത്തി​ന​നു​സ​രി​ച്ച് ഒ​രു​കാ​ര​ണ​വ​ശാ​ലും ഒ​രു നെ​ഗ​റ്റീ​വ് ആ​റ്റി​റ്റ്യൂ​ഡ് എ​ടു​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല-​തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.

ദീ​പ​ക് ജോ​യി​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് സ്പീ​ക്ക​ർ ഇ​പ്ര​കാ​രം പ​റ​ഞ്ഞ​ത്.

Related posts

Leave a Comment