ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ്; ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ എസ്ഐടി വീ​ണ്ടും ചോ​ദ്യം​ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ല്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് മു​ന്‍​പാ​യി കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ഇ​ന്ന​ലെ എസ്ഐടി സം​ഘം ചോ​ദ്യംചെ​യ്തു. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് വി​ളി​ച്ച് വ​രു​ത്തി​യാ​ണ് ചോ​ദ്യംചെ​യ്ത​ത്. എ​ട്ടു മ​ണി​ക്കൂ​റോ​ളം നേ​രം ചോ​ദ്യം ചെ​യ്യ​ല്‍ നീ​ണ്ടു നി​ന്നു. 2025ൽ ​ദ്വാ​ര​പാ​ല​ക പാ​ളി​ക​ള്‍ കൊ​ണ്ടുപോ​യ സം​ഭ​വ​ത്തി​ലാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്ത​ത്.

ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ല്‍ നി​ന്നു പാ​ളി​ക​ള്‍ സ്വ​ര്‍​ണം പൂ​ശാ​നു​ള്ള വാ​റ​ന്‍റി​യു​ണ്ടെ​ന്ന പോ​റ്റി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു ചോ​ദ്യംചെ​യ്യ​ല്‍. ദ്വാ​ര​പാ​ല​ക​ശി​ല്‍​പ്പ പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടുപോ​കു​ന്ന​തി​ന് ആ​രൊ​ക്കെ ഇ​ട​പെ​ട്ടെ​ന്നും ഓ​രോ​രു​ത്ത​രു​ടെ റോ​ളു​ക​ള്‍ എ​ന്തൊ​ക്കെ​യാ​യി​രു​ന്നു​വെ​ന്നും പോ​റ്റി​യോ​ട് എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്യ​ല്‍ വേ​ള​യി​ല്‍ അ​ന്വേ​ഷി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

പാ​ളി​ക​ള്‍ കൊ​ണ്ടുപോ​കു​ന്ന​തി​ന് ആ​രൊ​ക്കെ സ​ഹാ​യം ചെ​യ്‌​തെ​ന്ന കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ചു. നേ​ര​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, മു​ന്‍ അം​ഗം അ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്തി​രു​ന്നു. 2019 ലെ ​സ്വ​ര്‍​ണക്കൊ​ള്ള മ​റ​യ്ക്കാ​നാ​ണ് 2025 ല്‍ ​ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ പാ​ളി​ക​ള്‍ വീ​ണ്ടും ചെ​ന്നൈ​യി​ലേ​ക്കു കൊ​ടു​ത്തുവി​ട്ട​തെ​ന്നാ​ണ് എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വീ​ഴ്ച ഉ​ണ്ടാ​യെ​ന്നും ഗൂഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

2025ല്‍ ​സ്വ​ര്‍​ണ​ത്തി​ല്‍ തീ​ര്‍​ത്ത ദ്വാ​ര​പാ​ല​ക​ശി​ല്‍​പ്പ പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലേ​ക്ക് വീ​ണ്ടും സ്വ​ര്‍​ണം പൂ​ശാ​ന്‍ കൊ​ണ്ടുപോ​യ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് എ​സ്‌​ഐ​ടി​ക്കു​ള്ള​ത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം വി​ശ​ദ​മാ​ക്കി​യു​ള്ള അ​ന്തി​മ റി​പ്പോ​ര്‍​ട്ടാ​ണ് എ​സ്‌​ഐ​ടി ഹൈ​ക്കോ​ട​തി​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. ദ്വാ​ര​പാ​ല​ക​ശി​ല്‍​പ്പ പാ​ളി​ക​ളി​ലെ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണം കേ​സെ​ടു​ക്കും. 29-ാം തീ​യ​തി​ക്ക് മു​ന്‍​പ് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

1998 മു​ത​ല്‍ 2025 വ​രെ ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്നി​ട്ടു​ള്ള മു​ഴു​വ​ന്‍ ക്ര​മ​ക്കേ​ടു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള കേ​സ് അ​ന്വേ​ഷി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​നെ​യാ​ണ് മേ​ല്‍​നോ​ട്ട​ചു​മ​ത​ല കോ​ട​തി ന​ല്‍​കി​യി​രു​ന്ന​ത്.

2019 ലെ ​കേ​സി​ലാ​ണ് മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​നന്‍റുു​മാ​രാ​യ എ.​പ​ത്മ​കു​മ​ര്‍, എ​ന്‍. വാ​സു , ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, ദേ​വ​സ്വം ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്ന് അ​റ​സ്റ്റി​ലാ​യ മു​ഴു​വ​ന്‍ പ്ര​തി​ക​ള്‍​ക്കും സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. കേ​സി​ലെ മ​റ്റൊ​രു പ്ര​ധാ​ന പ്ര​തി​യാ​യ മു​രാ​രി ബാ​ബു ഈ ​സ​മീ​പ​കാ​ല​ത്ത് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

  • എം. ​സു​രേ​ഷ്ബാ​ബു

Related posts

Leave a Comment