ച​ര​ക്കു​നീ​ക്കം സു​ഗ​മ​മാ​ക്കാ​ൻ റെ​യി​ൽ​വേ; ഉ​ദാ​ര​വത്കരി​ച്ച പു​തി​യ വാ​ഗ​ൺ ഡി​സൈ​ൻ ന​യം ഉ​ട​ൻ പു​റ​ത്തി​റ​ക്കും


പ​ര​വൂ​ർ: വ്യ​വ​സാ​യ സൗ​ഹൃ​ദ​പ​ര​മാ​യ ലോ​ജി​സ്റ്റി​ക്സ് സം​വി​ധാ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദാ​ര​വ​ൽ​ക്ക​രി​ച്ച പു​തി​യ വാ​ഗ​ൺ ഡി​സൈ​ൻ ന​യം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ഉ​ട​ൻ പു​റ​ത്തി​റ​ക്കും. അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ച​ര​ക്കു​ക​ളു​ടെ വൈ​വി​ധ്യ​ത്തി​ന​നു​സ​രി​ച്ച് പ്ര​ത്യേ​ക വാ​ഗ​ണു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യാ​നും വി​ക​സി​പ്പി​ക്കാ​നും വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ സ്വാ​ത​ന്ത്ര്യ​വും വ​ഴ​ക്ക​വും ന​ൽ​കു​ന്ന​താ​ണ് പു​തി​യ ച​ട്ട​ക്കൂ​ട്.

റെ​യി​ൽ​വേ വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം കൂ​ടു​ത​ൽ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളെ റെ​യി​ൽ ലോ​ജി​സ്റ്റി​ക്സി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യു​മാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.പു​തി​യ ന​യ​പ്ര​കാ​രം വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ത​ന​ത് ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വാ​ഗ​ണു​ക​ളു​ടെ ഡി​സൈ​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ അ​നു​മ​തി​യു​ണ്ടാ​കും.

എ​ന്നാ​ൽ, ഈ ​വാ​ഗ​ണു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം റെ​യി​ൽ​വേ​യു​ടെ ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​യ റി​സ​ർ​ച്ച് ഡി​സൈ​ൻ​സ് ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ഓ​ർ​ഗ​നൈ​സേ​ഷ​നും ചീ​ഫ് ക​മ്മി​ഷ​ണ​ർ ഓ​ഫ് റെ​യി​ൽ​വേ സേ​ഫ്റ്റി​ക്കും ആ​യി​രി​ക്കും.വി​വി​ധ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും പ്ര​മു​ഖ ച​ര​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ന​ട​ത്തി​യ വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഈ ​ന​യ​രൂ​പീ​ക​ര​ണം ന​ട​ന്നി​ട്ടു​ള്ള​ത്.

ച​ര​ക്കു​ക​ൾ എ​ളു​പ്പ​ത്തി​ൽ ക​യ​റ്റാ​നും ഇ​റ​ക്കാ​നും ഗ​താ​ഗ​ത കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ഡി​സൈ​നു​ക​ളി​ലെ ഈ ​മാ​റ്റം സ​ഹാ​യി​ക്കു​മെ​ന്ന് വ്യ​വ​സാ​യ പ്ര​ധി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. റോ​ഡ് ഗ​താ​ഗ​ത​ത്തെ അ​പേ​ക്ഷി​ച്ച് 90 ശ​ത​മാ​ന​ത്തോ​ളം പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ണ് റെ​യി​ൽ ഗ​താ​ഗ​ത​മെ​ന്ന​തി​നാ​ൽ, പു​തി​യ ന​യം ഹ​രി​ത റെ​യി​ൽ​വേ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ദൂ​രം കു​റ​യ്ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സി​മ​ന്‍റ്, ഉ​പ്പ് തു​ട​ങ്ങി​യ ച​ര​ക്കു​ക​ൾ​ക്കാ​യി അ​ടു​ത്തി​ടെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വി​ക​സി​പ്പി​ച്ച പ്ര​ത്യേ​ക വാ​ഗ​ണു​ക​ളു​ടെ വ​ൻ വി​ജ​യം ഇ​ത്ത​രം ച​ര​ക്ക്-​നി​ർ​ദി​ഷ്ട ഡി​സൈ​നു​ക​ളു​ടെ പ്രാ​ധാ​ന്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

പു​തി​യ ഡി​സൈ​നു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​നൊ​പ്പം ത​ന്നെ റെ​യി​ൽ​വേ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഗ​ണു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന കാ​ര്യ​വും ദേ​ശീ​യ ട്രാ​ൻ​സ്‌​പോ​ർ​ട്ട​റാ​യ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment