ആ​ല​പ്പു​ഴ മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത് കൈ​ക്കൂ​ലി വാ​ങ്ങി​യു​ള്ള താ​ത്കാ​ലി​ക നി​യ​മ​ന​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ര​ണ്ട് ല​ക്ഷം രൂ​പാ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ.മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ര​ണ്ട് ല​ക്ഷം രൂ​പാ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യാ​ണ് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തി​യ​തെ​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​മു​ന്ന​യി​ച്ച് ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ പൈ​സ വാ​ങ്ങി​യ ആ​ളു​ടെ പേ​ര് താ​ൻ പ​റ​യു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ൻ്റെ 100 ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ൻ.100 ലേ​റെ ആ​ളു​ക​ളെ​യാ​ണ് ര​ണ്ട് ല​ക്ഷം രൂ​പാവീ​തം വാ​ങ്ങി താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ച്ച​ത്. ആ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഈ ​നി​യ​മ​നം ന​ട​ത്തി​യ​ത്.

എ​ല്ലാ​വ​ർ​ക്കു​മ​റി​യാം ഇ​വി​ടെ എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന്. എം​പ്ളോ​യ്മെ​ൻ്റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് കു​ടും​ബ​ശ്രീ വ​ഴി നി​യ​മ​നം ന​ട​ത്തി​യ​ത്. എ​ന്ത് ആ​ധി​കാ​രി​ക​ത​യാ​ണ് കു​ടും​ബ​ശ്രീ​ക്കു​ള്ള​ത്.കു​ടും​ബ​ശ്രീ സ്റ്റാ​റ്റ്യൂ​ട്ട​റി ബോ​ഡി​യാ​ണോ. രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ക​ള്ള​ക്ക​ളി​യാ​ണ് കു​ടും​ബ​ശ്രീ​യി​ൽ ന​ട​ക്കു​ന്ന​ത്. എ​ന്ത് അ​ധി​കാ​ര​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ന്ന​ത്.​

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​യ​മ​ന​ങ്ങ​ളെ​ല്ലാം പി​എ​സ് സി ​വ​ഴി​യും എം​പ്ലോ​യ്മെ​ൻ്റ് എ​ക്സ്ചേ​ഞ്ചും വ​ഴി ന​ട​ത്ത​ണം. രാ​ഷ്ട്രീ​യ​ക്കാ​രെ​ന്ന് പ​റ​ഞ്ഞ് മേ​നി ന​ടി​ച്ച് ന​ട​ക്കു​ന്ന​വ​ർ ത​ന്നി​ഷ്ടം കാ​ണി​ച്ച് അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണ്. രാ​ഷ്ട്രീ​യ​മാ​യ യാ​തൊ​രു ഇ​ട​പെ​ട​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​നു​വ​ദി​ച്ചു കൂ​ടെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment