വി​ദേ​ശ​ത്ത് തൊ​ഴി​ല്‍ത​ട്ടി​പ്പി​നി​ര​യാ​യ ന​ഴ്‌​സി​ന് സ​ഹാ​യ​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി

ആ​ല​പ്പു​ഴ: വി​ദേ​ശ​ത്ത് തൊ​ഴി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ ന​ഴ്‌​സി​ന് സ​ഹാ​യ​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി സ്വ​ദേ​ശി അ​ക്ഷ​യ്​ക്കാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ ര​ക്ഷ​ക​നാ​യ​ത്.കൊ​ല്ല​ത്തു​ള്ള വ​രു​ണ്‍ എ​ന്ന് വ്യ​ക്തി​യു​ടെ പേ​രി​ലു​ള്ള ട്രാ​വ​ല്‍ വേ​ള്‍​ഡ് എ​ച്ച്ആ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സ് എ​ന്ന സ്വ​കാ​ര്യ റി​ക്രൂ​ട്ടു​മെ​ന്‍റ് ഏ​ജ​ന്‍​സി വ​ഴി​യാ​ണ് ഒ​ൻ​പ​ത് ദി​വ​സ​ം മു​ന്പ് അ​ക്ഷ​യ ന​ഴ്‌​സ് ജോ​ലി​ക്കാ​യി അ​ജ്മാ​നി​ലെ​ത്തി​യ​ത്. ജോ​ലി​ക്കൊ​പ്പം സൗ​ജ​ന്യ താ​മ​സ​വും ഭ​ക്ഷ​ണ​വു​ം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെങ്കി​ലും അ​ത് ന​ല്‍​കി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ശ്രീ​ല​ങ്ക​ന്‍ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ക്കു​ക​യും ചെ​യ്ത​താ​യും അ​ക്ഷ​യ കെ. സി. വേ​ണു​ഗോ​പാ​ലി​നോ​ട് പ​റ​ഞ്ഞു.

യു​എ​ഇ​യി​ലെ ഒ​ഐ​സി​സി പ്ര​വ​ര്‍​ത്ത​ക​രും അ​ക്ഷ​യ​യു​ടെ കു​ടും​ബ​വും വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​നെത്തു​ട​ര്‍​ന്നാ​ണ് മോ​ച​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ല്‍ ന​ട​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യും യു​എ​ഇ​യി​ലെ എം​ബ​സി​യു​മാ​യും കെ.​സി. വേ​ണു​ഗോ​പാ​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും അ​ക്ഷ​യ​യു​ടെ മോ​ച​ന​ത്തി​ന് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

അ​ക്ഷ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റി​ക്രൂ​ട്ട്മെ​ന്‍റ് ത​ട്ടി​പ്പ് ന​ട​ത്തി​യ കൊ​ല്ലത്തെ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യെക്കുറി​ച്ച് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​ല​പ്പു​ഴ എ​സ്പി​യോ​ടും കെ.​സി. വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.ഏ​ജ​ന്‍​സി ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​രം 70000 രൂ​പ ന​ല്‍​കി​യാ​ണ് അ​ക്ഷ​യ വി​ദേ​ശ​ത്തെ​ത്തി​യ​ത്. വാ​ഗ്ദാ​നം ന​ല്‍​കി​യ ജോ​ലി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പാ​സ്‌​പോ​ര്‍​ട്ട് തി​രി​കെ ചോ​ദി​ച്ചെ​ങ്കി​ലും അ​ത് ന​ല്‍​കി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടെ അ​ധി​ക്ഷേ​പി​ക്കു​ക​യും മാ​ന​സി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കുക​യും ചെ​യ്തു​വെ​ന്ന് അ​ക്ഷ​യ കെ.​സി. വേ​ണു​ഗോ​പാ​ലി​നോ​ട് വ്യ​ക്ത​മാ​ക്കി.

ഏ​ജ​ന്‍​സി വാ​ഗ്ദാ​നം ന​ല്‍​കി​യ തൊ​ഴി​ല്‍ ല​ഭി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ദി​വ​സ വാ​ട​ക​യ്ക്ക് ഹോം ​ന​ഴ്‌​സാ​യി അ​റ​ബി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നു റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ന്‍​സി​ക്കു​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ക്ഷ​യ എം​പി​യോ​ട് പ​രാ​തി​പ്പെ​ട്ടു.ഒ​ഐ​സി​സി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ക്ഷ​യെ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ച സ്ഥ​ല​ത്തെ​ത്തി ശ്രീ​ല​ങ്ക​ന്‍ സം​ഘ​ത്തി​ല്‍ നി​ന്ന് മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പാ​സ്പോ​ര്‍​ട്ട് തി​രി​കെ ന​ല്‍​കാ​ന്‍ ത​ട്ടി​പ്പുസം​ഘം വി​സ​മ്മ​തി​ച്ച​തി​നെത്തു​ട​ര്‍​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ലിന്‍റെ ആ​വ​ശ്യ​പ്ര​കാ​രം എം​ബ​സി അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് പാ​സ്പോ​ര്‍​ട്ട് തി​രി​കെ വാ​ങ്ങി​ന​ല്‍​കി.

ഗ​ള്‍​ഫി​ല്‍ത​ന്നെ ന​ഴ്സിം​ഗ് ജോ​ലി​യി​ല്‍ തു​ട​രാ​നാ​ണ് ത​നി​ക്ക് ആ​ഗ്ര​ഹ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​യെ അ​ക്ഷ​യ അ​റി​യി​ച്ചു. എ​ന്തു സ​ഹാ​യ​ത്തി​നും ത​ന്നെ ബ​ന്ധ​പ്പെ​ടാ​മെ​ന്ന ഉ​റ​പ്പ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ അ​ക്ഷ​യ്ക്ക് ന​ല്‍​കി.

Related posts

Leave a Comment