കൊ​മ്പു​കു​ത്തി​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് അ​റു​തി​യി​ല്ല; കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കി​ട​ങ്ങു​ക​ൾ നോ​ക്കു​കു​ത്തി

കോ​​രു​​ത്തോ​​ട്: കൊ​​മ്പു​​കു​​ത്തി മേ​​ഖ​​ല​​യി​​ൽ വ​​ർ​​ഷ​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന വ​​ന്യ​​മൃ​​ഗ​​ശ​​ല്യ​​ത്തി​​ന് അ​​റു​​തി​​യി​​ല്ല. കോ​​ടി​​ക​​ൾ മു​​ട​​ക്കി പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​ങ്ങ​​ൾ ഒ​​രു​​ക്കി​​യെ​​ങ്കി​​ലും ഇ​​വ​​യെ​​ല്ലാം നോ​​ക്കു​​കു​​ത്തി​​യാ​​ക്കി​​ക്കൊ​​ണ്ട് വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ വീ​​ണ്ടും ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​ക​​യാ​​ണ്.ക​​ഴി​​ഞ്ഞ ദി​​വ​​സം കൊ​​മ്പു​​കു​​ത്തി ക​​ണ്ണാ​​ട്ട് ക​​വ​​ല ഭാ​​ഗ​​ത്ത് മു​​ള​​ങ്കു​​ന്ന് പ്ര​​ദേ​​ശ​​ത്ത് ഇ​​റ​​ങ്ങി​​യ കാ​​ട്ടാ​​ന​​ക്കൂ​​ട്ടം മേ​​ഖ​​ല​​യി​​ലെ ക​​ർ​​ഷ​​ക​​രു​​ടെ ക​​പ്പ, വാ​​ഴ, തെ​​ങ്ങ് അ​​ട​​ക്ക​​മു​​ള്ള കൃ​​ഷി​​ക​​ൾ വ്യാ​​പ​​ക​​മാ​​യി ന​​ശി​​പ്പി​​ച്ചു. രാ​​ത്രി​​കാ​​ല​​മാ​​യാ​​ൽ വീ​​ടി​​ന് പു​​റ​​ത്തി​​റ​​ങ്ങാ​​ൻ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണെ​​ന്ന് പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പ​​റ​​യു​​ന്നു.

കോ​​രു​​ത്തോ​​ട്, പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ വ​​നാ​​തി​​ർ​​ത്തി മേ​​ഖ​​ല​​യി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന വ​​ന്യ​​മൃ​​ഗ​​ശ​​ല്യം പ​​രി​​ഹ​​രി​​ക്കാ​​നാ​​ണ് ഏ​​ഴു​​കോ​​ടി രൂ​​പ​​യോ​​ളം മു​​ട​​ക്കി കി​​ട​​ങ്ങു​​ക​​ളും ഹാം​​ഗിം​​ഗ് ഫെ​​ൻ​​സിം​​ഗ് അ​​ട​​ക്ക​​മു​​ള്ള സു​​ര​​ക്ഷാ​​ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ഒ​​രു​​ക്കി​​യ​​ത്. നി​​ർ​​മാ​​ണ​​ത്തി​​ലെ അ​​പാ​​ക​​ത മൂ​​ലം കി​​ട​​ങ്ങു​​ക​​ൾ മ​​റി​​ക​​ട​​ന്നാ​​ണ് കാ​​ട്ടാ​​ന​​ക്കൂ​​ട്ടം ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്.

കൊ​​മ്പു​​കു​​ത്തി മേ​​ഖ​​ല​​യി​​ൽ വ​​ന്യ​​മൃ​​ഗ​​ശ​​ല്യം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന മേ​​ഖ​​ല​​യി​​ൽ ഒ​​രു കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​ത്തി​​ലാ​​ണ് കി​​ട​​ങ്ങു​​ക​​ൾ നി​​ർ​​മി​​ച്ച​​ത്. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ന​​ല്ല വീ​​തി​​യി​​ലും ആ​​ഴ​​ത്തി​​ലും കി​​ട​​ങ്ങു​​ക​​ൾ നി​​ർ​​മി​​ച്ചെ​​ങ്കി​​ലും പി​​ന്നീ​​ട് ഉ​​ന്ന​​ത വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​ട​​പെ​​ട്ട് ആ​​ഴ​​വും വീ​​തി​​യും കു​​റ​​ച്ചെ​​ന്നും പ്രാ​​ദേ​​ശ​​വാ​​സി​​ക​​ൾ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു.

നി​​ല​​വി​​ൽ ഇ​​ത്ത​​രം കി​​ട​​ങ്ങു​​ക​​ൾ മ​​റി​​ക​​ട​​ന്നാ​​ണ് കാ​​ട്ടാ​​ന​​ക്കൂ​​ട്ടം ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലേ​​ക്ക് പ​​തി​​വാ​​യി എ​​ത്തു​​ന്ന​​ത്. പ്ര​​ദേ​​ശ​​ത്ത് മു​​ന്പ് ല​​ക്ഷ​​ങ്ങ​​ൾ മു​​ട​​ക്കി സോ​​ളാ​​ർ ഫെ​​ൻ​​സിം​​ഗും സ്ഥാ​​പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, പ​​രി​​പാ​​ല​​നം ഒ​​ന്നു​​മി​​ല്ലാ​​താ​​യ​​തോ​​ടെ ഇ​​ത് പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ്. ആ​​ന​​ക​​ൾ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലേ​​ക്ക് ക​​ട​​ക്കാ​​തി​​രി​​ക്കാ​​ൻ നി​​ർ​​മി​​ച്ച മ​​റ്റൊ​​രു പ​​ദ്ധ​​തി​​യാ​​ണ് ഹാം​​ഗിം​​ഗ് ഫെ​​ൻ​​സിം​​ഗ്.

എ​​ന്നാ​​ൽ, ഇ​​തും മ​​റി​​ക​​ട​​ന്ന് ആ​​ന​​ക​​ൾ വീ​​ണ്ടും ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലേ​​ക്ക് എ​​ത്തു​​ന്നു​​ണ്ടെ​​ന്നും ഇ​​തി​​ന്‍റെ​​യും നി​​ർ​​മാ​​ണം തീ​​ർ​​ത്തും അ​​ശാ​​സ്ത്രീ​​യ​​മാ​​ണെ​​ന്നും നാ​​ട്ടു​​കാ​​ർ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു. ആ​​ന, ക​​ടു​​വ, കാ​​ട്ടു​​പോ​​ത്ത് അ​​ട​​ക്ക​​മു​​ള്ള വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ വീ​​ണ്ടും കൊ​​മ്പു​​കു​​ത്തി മേ​​ഖ​​ല​​യി​​ൽ സ്വൈ​​ര​​വി​​ഹാ​​രം ന​​ട​​ത്താ​​ൻ തു​​ട​​ങ്ങി​​യ​​തോ​​ടെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ക​​ടു​​ത്ത ആ​​ശ​​ങ്ക​​യി​​ലാ​​ണ്.

വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി വ​​നാ​​തി​​ർ​​ത്തി മേ​​ഖ​​ല​​യി​​ൽ ന​​ട​​ത്തു​​ന്ന നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ളി​​ൽ വ​​ലി​​യ അ​​ഴി​​മ​​തി ന​​ട​​ക്കു​​ന്നു​​ണ്ടോ എ​​ന്ന ആ​​ശ​​ങ്ക​​യും നാ​​ട്ടു​​കാ​​ർ പ​​ങ്കു​​വ​​യ്ക്കു​​ന്നു​​ണ്ട്.

Related posts

Leave a Comment