പരവൂർ: ബെംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാർക്ക് ആശ്വാസമേകി കേരളത്തിലേക്കുള്ള എട്ട് സ്പെഷൽ ട്രെയിനുകളുടെ സർവീസ് സൗത്ത് വെസ്റ്റേൺ റെയിൽവേ ഓഗസ്റ്റ് അവസാനം വരെ നീട്ടി. നേരത്തെ ജൂലൈ അവസാനം വരെയും ഓഗസ്റ്റ് ആദ്യവാരം വരെയും മാത്രം പ്രഖ്യാപിച്ചിരുന്ന വിവിധ സർവീസുകളാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഒരു മാസത്തേക്ക് കൂടി നീട്ടി നൽകിയിട്ടുള്ളത്.
ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന ഹുബ്ബള്ളി-കൊല്ലം സ്പെഷൽ (07313) ഓഗസ്റ്റ് 30 വരെയും, തിങ്കളാഴ്ചകളിലെ മടക്ക സർവീസായ കൊല്ലം-ഹുബ്ബള്ളി സ്പെഷൽ (07314) ഓഗസ്റ്റ് 31 വരെയും സർവീസ് നടത്തും.
എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷൽ (06523) തിങ്കളാഴ്ചകളിലെ ഈ സർവീസ് ഓഗസ്റ്റ് 31 വരെ ഉണ്ടാകും.
തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു സ്പെഷൽ (06524) ചൊവ്വാഴ്ചകളിൽ ഓടുന്ന ഈ ട്രെയിൻ സെപ്റ്റംബർ ഒന്നിനാണ് അവസാന സർവീസ് നടത്തുക.
എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06547) ബുധനാഴ്ചകളിലെ ഈ സർവീസ് ഓഗസ്റ്റ് 26 വരെ നീട്ടി.
തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു സ്പെഷൽ (06548) വ്യാഴാഴ്ചകളിലുള്ള ഈ സർവീസ് ഓഗസ്റ്റ് 27 വരെ തുടരും.
എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555) വെള്ളിയാഴ്ചകളിലെ സർവീസ് ഓഗസ്റ്റ് 28 വരെ നീട്ടിയിട്ടുണ്ട്.
തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരൂ സ്പെഷ്യൽ (06556) ഞായറാഴ്ചകളിലെ ഈ മടക്ക സർവീസ് ഓഗസ്റ്റ് 30 വരെ ലഭ്യമായിരിക്കും. ഈ സ്പെഷൽ ട്രെയിനുകളിലേക്കുള്ള മുൻകൂർ ടിക്കറ്റ് റിസർവേഷൻ ഉടൻ തന്നെ ആരംഭിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
