മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ: വ​യ​റി​ള​ക്കം മു​ത​ൽ മ​ഞ്ഞ​പ്പി​ത്തം വ​രെ

പു​തു​മ​ഴ പെ​യ്യു​മ്പോ​ൾ ത​ന്നെ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ക​ട​ന്നു​വ​രി​ക​യാ​ണ്, കൊ​തു​കു​ക​ൾ പെ​രു​കു​ക​യാ​ണ്, ഓ​ട​ക​ൾ നി​റ​യു​ക​യാ​ണ്. അ​ങ്ങ​നെ രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന ഒ​രു സ​മ​യം കൂ​ടി​യാ​ണി​ത്.

ആ​യു​ർ​വേ​ദ​ത്തി​ൽ ഈ ​കാ​ല​ഘ​ട്ടം ശ​രീ​ര​ത്തി​ലെ വാ​ത​ദോ​ഷം വ​ർ​ധി​ക്കു​ന്ന സ​മ​യ​മാ​യി ക​ണ​ക്കാ​ക്കു​ന്നു. അ​ഗ്നി അ​ഥ​വാ ദ​ഹ​ന ശ​ക്തി കു​റ​യു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ ഭ​ക്ഷ​ണം ശ​രി​യാ​യ രീ​തി​യി​ൽ ദ​ഹി​ക്ക​പ്പെ​ടാ​തെ പ​ല രോ​ഗ​ങ്ങ​ൾ​ക്കും വ​ഴി​യൊ​രു​ക്കു​ന്നു. അ​തി​നാ​ലാ​ണ് പ്ര​തി​രോ​ധ​വും ജീ​വി​ത​ശൈ​ലി​യും ആ​യു​ർ​വേ​ദ​ത്തി​ൽ പ്ര​ധാ​ന​മാ​യി നി​ർ​ദേ​ശി​ക്കു​ന്ന​ത്.

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ ജ​ല​ജ്യ​മെ​ന്നും കൊ​തു​കു​ജ​ന്യം എ​ന്നും മ​റ്റു കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​ണ്ടാ​കു​ന്ന​ത് എ​ന്നി​ങ്ങ​നെ ത​രം തി​രി​ക്കാം

കോ​ള​റ
ജ​ല​ത്തി​ലൂ​ടെ പ​ക​രു​ന്ന ഈ ​രോ​ഗ​ത്തെ ഛർ​ദ്ദ്യ​തി​സാ​രം എ​ന്നും വി​ളി​ക്കു​ന്നു. വി​ബ്രി​യോ കോ​ള​റെ എ​ന്ന ബാ​ക്ടീ​രി​യ​യാ​ണ് രോ​ഗം പ​ര​ത്തു​ന്ന​ത്. വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ട്, മ​ലി​ന​മാ​യ വെ​ള്ളം, ആ​ഹാ​രം എ​ന്നി​വ​യി​ലൂ​ടെ രോ​ഗാ​ണു​ക്ക​ൾ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്നു. മ​നു​ഷ്യ​രു​ടെ മ​ല വി​സ​ർ​ജ​നം വ​ഴി ബാ​ക്ടീ​രി​യ കു​ടി​വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന് ഈ ​രോ​ഗം പ​ര​ത്തു​ന്നു. ഈ​ച്ച​യും ഈ ​രോ​ഗം പ​ര​ത്താ​റു​ണ്ട്.

വ​യ​റി​ള​ക്കം
ദി​വ​സം മൂ​ന്നോ അ​തി​ൽ കൂ​ടു​ത​ലോ ത​വ​ണ മ​ലം ഇ​ള​കി പോ​വു​ക​യാ​ണെ​ങ്കി​ൽ അ​തി​നെ വ​യ​റി​ള​ക്ക​മാ​യി ക​ണ​ക്കാ​ക്കാം. ശ​രീ​ര​ത്തി​ൽ നി​ന്നു​ള്ള അ​മി​ത ജ​ല​ന​ഷ്ട​മാ​ണ് ഈ ​രോ​ഗ​ത്തെ ഇ​ത്ര​യും മാ​ര​ക​മാ​ക്കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും അ​ഞ്ചു​വ​യ​സി​നു താ​ഴെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​ണ് വ​യ​റി​ള​ക്കം കാ​ര​ണം മ​രി​ക്കു​ന്ന​ത്.

വ​യ​റി​ള​ക്കം പ​ല​ത​ര​ത്തി​ലു​ണ്ട്. വെ​ള്ളം പോ​ലെ മ​ലം പോ​കു​ന്ന വ​യ​റി​ള​ക്ക​ങ്ങ​ൾ ഉ​ണ്ട്. ഇ​വ ദി​വ​സ​ങ്ങ​ളോ മ​ണി​ക്കൂ​റു​ക​ളോ നി​ല​നി​ൽ​ക്കും. മ​ല​ത്തി​ലൂ​ടെ ര​ക്തം പോ​കു​ന്ന വ​യ​റി​ള​ക്ക​ങ്ങ​ൾ ഉ​ണ്ട്. അ​തു​പോ​ലെ 14 ദി​വ​സ​ങ്ങ​ളോ അ​തി​ല​ധി​ക​മോ നി​ല​നി​ൽ​ക്കു​ന്ന വ​യ​റി​ള​ക്ക​ങ്ങ​ൾ ഉ​ണ്ട്.

ടൈ​ഫോ​യി​ഡ്
സ​ൽ​മാ​ണ​ല്ലോ ടൈ​ഫി എ​ന്ന ബാ​ക്ടീ​രി​യ ആ​ണ് ടൈ​ഫോ​യി​ഡ് ഉ​ണ്ടാ​ക്കു​ന്ന​ത്. ക്ര​മേ​ണ വ​ർ​ധി​ച്ചു വ​രു​ന്ന പ​നി, ത​ല​വേ​ദ​ന, ക്ഷീ​ണം, വ​യ​റി​ള​ക്കം, വ​യ​റു​വേ​ദ​ന എ​ന്നി​വ​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

ഈ​ച്ച​യി​ലൂ​ടെ​യും ടൈ​ഫോ​യി​ഡ് രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള മ​ല​വി​സ​ർ​ജ​നം, വൃ​ത്തി ര​ഹി​ത​മാ​യ ജീ​വി​ത​രീ​തി, കൈ ​ക​ഴു​കാ​തെ ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ എ​ന്നി​വ രോ​ഗ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ങ്ങ​ൾ
ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും വെ​ള്ള​ത്തി​ലൂ​ടെ​യും മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ങ്ങ​ൾ പ​ക​രു​ന്നു. ഹെ​പ്പ റ്റൈ​റ്റി​സ് Hepatitis എ,​ബി, സി, ​ഡി, ഇ ​എ​ന്നി​ങ്ങ​നെ അ​ഞ്ചു ത​ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​തി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ എ​ന്നി​വ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ക​രു​ന്ന​ത്. വി​ശ​പ്പി​ല്ലാ​യ്മ, ക​ണ്ണി​ന്‍റെ വെ​ള്ള ഭാ​ഗ​ത്ത് മ​ഞ്ഞ​നി​റം പ്ര​ത്യ​ക്ഷ​മാ​വു​ക, തൊ​ലി​പ്പു​റ​ത്തു​ള്ള മ​ഞ്ഞ​നി​റം, ക്ഷീ​ണം, പ​നി, ഓ​ക്കാ​നം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.
(തു​ട​രും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ, ​നി​ത്യ എ.​കെ.
സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ
ഹോ​സ്പി​റ്റ​ൽ, കോ​യൊ​ങ്ക​ര,
കാ​സ​ർ​ഗോ​ഡ്

Related posts

Leave a Comment