അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; ര​ണ്ട് യാ​ന​ങ്ങ​ൾ പി​ടി​കൂ​ടി; 20,000 രൂ​പ പി​ഴ ഈ​ടാ​ക്കി ഫി​ഷ​റീ​സ് വ​കു​പ്പ്

ആ​ല​പ്പു​ഴ: കാ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രേ ഫി​ഷ​റീ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ആ​ര്യാ​ട്, കോ​മ​ള​പു​രം, ചാ​രം​പ​റ​മ്പ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ കി​ഴ​ക്ക​ൻ കാ​യ​ൽ മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്നു എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ഈ ​മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ര​ണ്ട് യാ​ന​ങ്ങ​ൾ പി​ടി​കൂ​ടി. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രി​ൽനി​ന്ന് 20,000 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി.

ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​വി. പ്ര​ശാ​ന്ത​ൻ, ബാ​ക്ക് വാ​ട്ട​ർ ഇ​ൻ​സ്പെ​ക്ട​ർ സീ​താ​ല​ക്ഷ്മി എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. രാ​ഗേ​ഷ്, ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ തൃ​തീ​യ​കു​മാ​ർ എം. ​സിം​ജാ​ദ്, ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് സെ​യ്ദ് മു​ഹ​മ്മ​ദ്‌, പ്ര​മോ​ട്ട​ർ സു​ശീ​ല​ൻ, സീ ​റെ​സ്ക്യു ഗാ​ർ​ഡുമാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ, പ്ര​യ്‌​സ് മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​ട്രോ​ളിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

പ​രി​ശോ​ധ​ന​ക​ൾ​ക്ക് ആ​ര്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യത്തംഗം അ​ഞ്ജ​ന​യും പ്രാ​ദേ​ശി​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. കാ​യ​ലു​ക​ളി​ലെ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പ​രാ​തി​ക​ളി​ൽ ഉ​ട​ന​ടി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പ​ട്രോ​ളിം​ഗ് കൂ​ടു​ത​ൽ ഊ​ർ​ജിത​മാ​ക്കു​മെ​ന്നും ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ന്ന സ്ഥ​ല​ത്ത് സം​ഘ​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​ത്തി​യ ചി​ല​ർ വ​യ​ർ​ലെ​സ് വാ​ക്കി-​ടോ​ക്കി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ട്രോ​ളിം​ഗ് വി​വ​രം പ​ര​സ്പ​രം കൈ​മാ​റു​ക​യും സം​ഭ​വ സ്ഥ​ല​ത്ത്നി​ന്നു ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കാ​യു​ള്ള നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ കേ​ര​ള ഇ​ൻ​ലാ​ൻ​ഡ് ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ ആ​ക്ട് പ്ര​കാ​രം വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി.

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​തും ത​ദ്ദേ​ശീ​യ​വു​മാ​യ മ​ഞ്ഞ​ക്കൂ​രി, ആ​റ്റു​വാ​ള, പു​ലി​വാ​ഹ (വാ​ഹ​വ​രാ​ൽ) തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ചെ​റി​യ ക​ണ്ണി​ക​ളു​ള്ള വ​ല​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യും മ​ൺ​സൂ​ൺ​കാ​ല​ത്തെ മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തെ ബാ​ധി​ക്കു​ന്ന ഊ​ത്ത​പി​ടിത്തം ഉ​ൾ​പ്പ​ടെ​യു​ള്ള അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ൾ ത​ട​യു​ന്ന​തി​നാ​യും ജി​ല്ല​യി​ൽ മു​ൻ​പും ഫി​ഷ​റീ​സ് വ​കു​പ്പ് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ ശ​ക്ത​മാ​യ റെ​യ്ഡു​ക​ളി​ൽ ന​ദി​ക​ളി​ലും കാ​യ​ലു​ക​ളി​ലും​അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ളും മ​ത്സ്യ​ക്കൂ​ടു​ക​ളും വ​കു​പ്പ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment