ബംഗളൂരു: ഡേ കെയറിൽ കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ രണ്ട് ആയമാർ അറസ്റ്റിൽ. മഞ്ജുള, വിജയകുമാരി എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ ഐടി കന്പനിയുടെ കാന്പസിൽ പ്രവർത്തിച്ചിരുന്ന ഡേ കെയറിലാണ് സംഭവം.
കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ വൈറലായതിനെത്തുടർന്നാണ് അറസ്റ്റ്. രണ്ടിനും മൂന്നിനുമിടയിൽ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇവർ ഉപദ്രവിച്ചത്.
കുഞ്ഞുങ്ങളെ വാഷിംഗ് മിഷനുള്ളിൽ ഇരുത്തുകയും ബാത്തുറൂമിൽ പൂട്ടിയിടുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിലായ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
