തിരുവനന്തപുരം: ആര്യങ്കോട്ട് എടിഎം മെഷീന് തകര്‍ത്ത് മോഷണം. ആര്യങ്കോട് ശിവക്ഷേത്രത്തിനു സമീപത്തെ എസ്ബിഐ ബാങ്കിന്റെ പണം ഡെപ്പോസിറ്റ് ചെയ്യുന്ന സംവിധാനമുള്‍പ്പെടെയുള്ള എടിഎം മെഷീനിലാണ് മോഷണം നടന്നത്.
പണം നഷ്ടപ്പെട്ടോയെന്ന് പരിശോധിക്കുകയാണ്. ഇന്നു രാവിലെ പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരാണ് കവര്‍ച്ചാ വിവരം ആദ്യം അറിഞ്ഞത്. ഇവര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്യങ്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്ന് പുലര്‍ച്ചെയായിരിക്കാം കവര്‍ച്ച നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
