80-ാം വ​യ​സ്സി​ൽ ആ​ദ്യ വി​മാ​ന​യാ​ത്ര; അ​മേ​രി​ക്ക​യി​ൽ മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മാ​യി ഒ​ന്നി​ച്ച അ​മ്മൂ​മ്മ​യു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ വൈ​റ​ൽ

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മു​ള്ള ഒ​രു കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ വൈ​കാ​രി​ക​മാ​യ നി​മി​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്നു. 80-ാം വ​യ​സ്സി​ൽ ത​ന്‍റെ ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ വി​മാ​ന​യാ​ത്ര ന​ട​ത്തി അ​മേ​രി​ക്ക​യി​ലു​ള്ള കു​ടും​ബ​ത്തി​ന​രി​കി​ലേ​ക്ക് എ​ത്തി​യ ഒ​രു അ​മ്മൂ​മ്മ​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ
ത​രം​ഗ​മാ​കു​ന്ന​ത്.

കൃ​പ ജോ​ഷി എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ ഈ ​മ​നോ​ഹ​ര​മാ​യ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ വീ​ടി​ന് മു​ന്നി​ൽ വെ​ച്ച് ത​ന്‍റെ പ്രി​യ​പ്പെ​ട്ട അ​മ്മൂ​മ്മ​യെ കെ​ട്ടി​പ്പി​ടി​ച്ച് സ്വീ​ക​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. പ്രി​യ​പ്പെ​ട്ട​വ​രു​മാ​യി ഒ​ത്തു​ചേ​രു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ സ​ന്തോ​ഷം മ​റ്റൊ​ന്നു​മി​ല്ലെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​യു​ന്നു.

80-ാം വ​യ​സ്സി​ലാ​ണ് അ​മ്മൂ​മ്മ ആ​ദ്യ​മാ​യി വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തെ​ന്നും ത​ങ്ങ​ളെ കാ​ണാ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും കൃ​പ വീ​ഡി​യോ​യ്ക്കൊ​പ്പം കു​റി​ച്ചു. “ആ ​ഒ​രൊ​റ്റ കെ​ട്ടി​പ്പി​ടി​ത്ത​ത്തി​ൽ എ​ന്‍റെ ജീ​വി​ത​ത്തി​ലെ എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളും എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ചി​ല സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന് പ്രാ​യം ഒ​രു ത​ട​സ്സ​മ​ല്ലെ​ന്ന് ഞാ​ൻ ഇ​പ്പോ​ൾ തി​രി​ച്ച​റി​യു​ന്നു.” – കൃ​പ കു​റി​ച്ചു.

വീ​ടി​ന് പു​റ​ത്ത് കാ​ത്തു​നി​ന്ന കൃ​പ അ​മ്മൂ​മ്മ​യെ കെ​ട്ടി​പ്പി​ടി​ച്ച് സ്വീ​ക​രി​ക്കു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് കൃ​പ അ​മ്മൂ​മ്മ​യു​ടെ കാ​ൽ​തൊ​ട്ട് അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന​തും കാ​ണാം. പി​ന്നീ​ട് വീ​ട്ടി​ലെ കു​ട്ടി​ക​ളെ​യും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​മ്മൂ​മ്മ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ ചേ​ർ​ത്തു​പി​ടി​ക്കു​ന്നു​ണ്ട്. ഒ​ത്തു​കൂ​ട​ലി​ന്‍റെ ഓ​രോ നി​മി​ഷ​ത്തി​ലും ആ ​വൃ​ദ്ധ​യു​ടെ മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന മ​നോ​ഹ​ര​മാ​യ പു​ഞ്ചി​രി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ആ​ഴ​മേ​റി​യ സ്നേ​ഹ​ബ​ന്ധം ക​ണ്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment