മ​ഴ​വെ​ള്ള​ത്തി​ൽ കു​തി​ർ​ന്ന ഡ​യ​റി, ഉ​ള്ളി​ൽ പ്ര​ണ​യ​ത്തി​ന്‍റെ ഓ​ർ​മ​ച്ചെ​പ്പ്; ഉ​ട​മ​യെ തേ​ടി സോ​ഷ്യ​ൽ മീ​ഡി​യ!

ക​ന​ത്ത മ​ഴ​യ്ക്ക് ശേ​ഷം വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഒ​രു ഡ​യ​റി​യും അ​തി​ന് പി​ന്നി​ലെ പ്ര​ണ​യ​ക​ഥ​യു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. സാ​ധാ​ര​ണ കു​റി​പ്പു​ക​ൾ​ക്ക് പ​ക​രം, ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഓ​ർ​മ​ക​ളും പ്ര​ണ​യ​നി​മി​ഷ​ങ്ങ​ളും നി​റ​ഞ്ഞ ഒ​രു ഡ​യ​റി​യാ​ണ് ആ​ദി​ത്യ എ​ന്ന യു​വാ​വി​ന് വ​ഴി​യ​രി​കി​ൽ നി​ന്ന് ല​ഭി​ച്ച​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് ആ​ദി​ത്യ ഈ ​ഡ​യ​റി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. മ​ഴ​വെ​ള്ള​ത്തി​ൽ കു​തി​ർ​ന്ന പേ​ജു​ക​ൾ മ​റി​ച്ചു​നോ​ക്കു​മ്പോ​ൾ അ​തി​ൽ മ​നോ​ഹ​ര​മാ​യ കൈ​പ്പ​ട​യി​ൽ എ​ഴു​തി​യ പ്ര​ണ​യ സ​ന്ദേ​ശ​ങ്ങ​ൾ, പ്ര​ണ​യ​ഗാ​ന​ങ്ങ​ളു​ടെ വ​രി​ക​ൾ, വ​ർ​ണാ​ഭ​മാ​യ ചി​ത്ര​ര​ച​ന​ക​ൾ എ​ന്നി​വ കാ​ണാം.

കൂ​ടാ​തെ, പ്രി​യ​പ്പെ​ട്ട നി​മി​ഷ​ങ്ങ​ളു​ടെ ഓ​ർ​മ​യ്ക്കാ​യി സൂ​ക്ഷി​ച്ച ചോ​ക്ലേ​റ്റ് ക​വ​റു​ക​ളു​ടെ ക​ഷ്ണ​ങ്ങ​ൾ വ​രെ പേ​ജു​ക​ളി​ൽ ഒ​ട്ടി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്. ആ​രോ ത​ന്‍റെ പ്ര​ണ​യ​കാ​ലം അ​ത്ര​മേ​ൽ സൂ​ക്ഷ്മ​ത​യോ​ടെ​യും വൈ​കാ​രി​ക​മാ​യും ഇ​തി​ൽ കു​റി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്തം.

“ഇ​താ​ണ് യ​ഥാ​ർ​ഥ പ്ര​ണ​യം സു​ഹൃ​ത്തു​ക്ക​ളെ. ഇ​ത്ര​യ​ധി​കം ക​ഷ്ട​പ്പെ​ട്ട് ഈ ​ഡ​യ​റി ത​യ്യാ​റാ​ക്കി​യ വ്യ​ക്തി​യി​ലേ​ക്ക് ഇ​ത് എ​ത്തി​ച്ചേ​രാ​ൻ ദ​യ​വാ​യി ഈ ​വീ​ഡി​യോ പ​ര​മാ​വ​ധി ഷെ​യ​ർ ചെ​യ്യൂ എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക താ​ഴെ ആ​ദി​ത്യ കു​റി​ച്ച​ത്.

വ​ള​രെ ആ​ക​ർ​ഷ​ക​മാ​യി ഡ​യ​റി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തി​നാ​ൽ ഇ​തൊ​രു പെ​ൺ​കു​ട്ടി​യു​ടേ​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ആ​ദി​ത്യ ത​മാ​ശ​രൂ​പേ​ണ പ​റ​യു​ന്നു​ണ്ട്. പു​രു​ഷ​ന്മാ​ർ സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ഇ​ത്ര​യ​ധി​കം സ​മ​യ​വും അ​ധ്വാ​ന​വും ന​ൽ​കാ​റി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ഷം. എ​ന്താ​യാ​ലും ഡ​യ​റി​യു​ടെ യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യ​തോ​ടെ, ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലും കൈ​പ്പ​ട​യി​ൽ എ​ഴു​തി സൂ​ക്ഷി​ക്കു​ന്ന ഓ​ർ​മ്മ​ക​ളു​ടെ മൂ​ല്യ​ത്തെ​ക്കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഡ​യ​റി​യു​ടെ ഭം​ഗി​യെ​യും അ​തി​ന് പി​ന്നി​ലെ പ്ര​യ​ത്ന​ത്തെ​യും പ​ല​രും പ്ര​ശം​സി​ച്ച​പ്പോ​ൾ, ഇ​ത് എ​ങ്ങ​നെ വ​ഴി​യ​രി​കി​ൽ എ​ത്തി എ​ന്ന​തി​നെ​ക്കു​റി​ച്ചും ക​മ​ന്‍റു​ക​ളി​ൽ ആ​ളു​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്.

Related posts

Leave a Comment