ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ മ​ര​ക്കൊ​മ്പു​ക​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു


ചാ​ല​ക്കു​ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ഐ​ടി​ഐ മു​ത​ൽ എ​സ്എ​ച്ച് കോ​ള​ജ് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം​വ​രു​ത്തു​ന്ന മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ ഉ​ട​ൻ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​ഒ. പൈ​ല​പ്പ​ൻ, മ​ന്ത്രി​മാ​രാ​യ പി.​കെ. ബ​ഷീ​റി​നും ബി​ന്ദു കൃ​ഷ്ണ​യ്ക്കും നി​വേ​ദ​നം​ന​ൽ​കി.

എ​സ്എ​ച്ച് കോ​ള​ജ്, കാ​ർ​മ​ൽ സ്‌​കൂ​ൾ, ഐ​ടി​ഐ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള കു​ട്ടി​ക​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രും ഇ​തു​വ​ഴി പോ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ര​ച്ചി​ല്ല​ക​ൾ റോ​ഡി​ലേ​ക്ക് പ​തി​ച്ചു.

രാ​ത്രി​യാ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. മ​ഴ​യും കാ​റ്റും വ​ന്നാ​ൽ നി​ലം​പൊ​ത്താ​ൻ പാ​ക​ത്തി​ൽ നി​ര​വ​ധി മ​ര​ചി​ല്ല​ക​ൾ ഇ​നി​യും നി​ൽ​ക്കു​ന്നു​ണ്ട്. എ​ത്ര​യും​വേ​ഗം ഇ​വ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് വി.​ഒ. പൈ​ല​പ്പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment