ല​ണ്ട​നേ​ക്കാ​ൾ സു​ര​ക്ഷി​തം ഇ​ന്ത്യ; കൈ​യി​ൽ ഫോ​ണു​മാ​യി ന​ട​ക്കാ​ൻ ഭ​യ​മി​ല്ലെ​ന്ന് വി​ദേ​ശ വ​നി​ത, ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ വൈ​റ​ൽ

ല​ണ്ട​ൻ ന​ഗ​ര​ത്തേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​യി മൊ​ബൈ​ൽ ഫോ​ൺ കൈ​യി​ൽ പി​ടി​ച്ച് ന​ട​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ലാ​ണെ​ന്ന വി​ദേ​ശ സ​ഞ്ചാ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. എ​മ്മ എ​ന്ന വി​ദേ​ശ വ​നി​ത താ​ൻ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധേ​യ​മാ​യ​ത്.

ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​തി​ന് മു​ൻ​പ് പ​ല​രും ത​നി​ക്ക് ക​ടു​ത്ത മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്ന​താ​യി എ​മ്മ പ​റ​യു​ന്നു. സാ​ധ​ന​ങ്ങ​ൾ എ​പ്പോ​ഴും സൂ​ക്ഷി​ക്ക​ണ​മെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഫോ​ൺ പു​റ​ത്തെ​ടു​ത്ത് ന​ട​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ത​നി​ക്ക് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് എ​മ്മ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

കേ​ര​ളം, വ​ർ​ക്ക​ല, ഗു​വാ​ഹ​ത്തി, മേ​ഘാ​ല​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ താ​ൻ യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ മൊ​ബൈ​ൽ ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​ത് എ​മ്മ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ചി​ല​പ്പോ​ൾ ഇ​തൊ​രു വി​വാ​ദ​പ​ര​മാ​യ പ്ര​സ്താ​വ​ന​യാ​യി മാ​റി​യേ​ക്കാം. എ​ങ്കി​ലും ല​ണ്ട​നി​ൽ ഉ​ള്ള​തി​നേ​ക്കാ​ൾ വ​ള​രെ കു​റ​ഞ്ഞ സ​മ്മ​ർ​ദ​ത്തോ​ടെ​യാ​ണ് ഞാ​ൻ ഇ​ന്ത്യ​യി​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ന​ട​ന്ന​ത്.” എ​മ്മ വീ​ഡി​യോ​യ്ക്കൊ​പ്പം കു​റി​ച്ചു.

ല​ണ്ട​ൻ ന​ഗ​ര​ത്തി​ൽ ന​ട​ക്കു​മ്പോ​ൾ ഫോ​ൺ എ​പ്പോ​ഴും കൈ​ക്കു​ള്ളി​ൽ ഒ​തു​ക്കി​പ്പി​ടി​ച്ച് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ വേ​ണം ന​ട​ക്കാ​ൻ. എ​ന്നാ​ൽ കേ​ര​ള​ത്തി​ലും മേ​ഘാ​ല​യ​യി​ലും യാ​ത്ര ചെ​യ്ത​പ്പോ​ൾ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്ന ഭ​യം മ​ന​സി​ന്‍റെ ഒ​രു കോ​ണി​ൽ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ കേ​ട്ടി​രു​ന്ന ക​ഥ​ക​ളെ​യെ​ല്ലാം ഈ ​അ​നു​ഭ​വം തി​രു​ത്തി​ക്കു​റി​ച്ച​താ​യി എ​മ്മ പ​റ​യു​ന്നു.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ഭി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന ഇ​ന്ത്യ​യു​ടെ ന​ല്ല വ​ശ​മാ​ണ് ഈ ​വീ​ഡി​യോ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment