ഓ​ഫീ​സ് ക​ഴി​വു​ക​ൾ സ്വ​ന്തം ജീ​വി​ത​ത്തി​ലേ​ക്ക്; 15 വ​ർ​ഷ​ത്തെ കോ​ർ​പ്പ​റേ​റ്റ് അ​നു​ഭ​വ​ത്തി​ൽ നി​ന്നും ഈ ​യു​വ​തി പ​ഠി​ച്ച ആ ​ര​ഹ​സ്യം! ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് ച​ർ​ച്ച​യാ​കു​ന്നു

പ​ല​രും വ​ർ​ഷ​ങ്ങ​ളോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്ത് ജോ​ലി ചെ​യ്യു​മ്പോ​ൾ സ്വ​ന്തം താ​ല്പ​ര്യ​ങ്ങ​ളും മു​ൻ​ഗ​ണ​ന​ക​ളും മാ​റ്റി​വെ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ജോ​ലി​ക്ക് ന​ൽ​കു​ന്ന അ​തേ പ്രാ​ധാ​ന്യ​വും പ്ര​തി​ബ​ദ്ധ​ത​യും സ്വ​ന്തം ജീ​വി​ത​ത്തി​നും ന​ൽ​ക​ണ​മെ​ന്ന ഒ​രു യു​വ​തി​യു​ടെ തി​രി​ച്ച​റി​വാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്ന​ത്. ശി​റി​ൻ റാ​യ് ഭ​ര​ദ്വാ​ജ് എ​ന്ന യു​വ​തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

“എ​ന്‍റെ മു​പ്പ​തു​ക​ളി​ലെ വ​ലി​യൊ​രു തി​രി​ച്ച​റി​വ്” എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ശി​റി​ൻ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ത​നി​ക്ക് 34 വ​യ​സ്സ് തി​ക​ഞ്ഞ​പ്പോ​ഴാ​ണ് ഈ ​വ​ലി​യ യാ​ഥാ​ർ​ഥ്യം ബോ​ധ്യ​പ്പെ​ട്ട​തെ​ന്ന് ശി​റി​ൻ പ​റ​യു​ന്നു. ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തോ​ടും മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ടും കാ​ണി​ക്കു​ന്ന അ​തേ ശ്ര​ദ്ധ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത മു​ൻ​ഗ​ണ​ന​യും സ്വ​ന്തം കാ​ര്യ​ങ്ങ​ളി​ലും കാ​ണി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ജീ​വി​തം മാ​റി​മ​റി​യാ​ൻ തു​ട​ങ്ങി​യ​താ​യി അ​വ​ർ വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പ​തി​പ്പ് ആ​ദ്യം ല​ഭി​ക്കേ​ണ്ട​ത് ത​നി​ക്ക് ത​ന്നെ​യാ​ണ്. ഈ ​മാ​റ്റം ത​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ലി​യ പോ​സി​റ്റീ​വ് സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്നും, അ​തി​നു​ശേ​ഷം എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​വ​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്തു​കൊ​ണ്ടാ​ണ് ഈ ​മാ​റ്റ​ത്തി​നാ​യി താ​ൻ ഇ​ത്ര​യും കാ​ലം കാ​ത്തി​രു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്നും, ഏ​തൊ​രു കാ​ര്യ​മാ​ണോ മ​ന​സ്സി​ന് സ​ന്തോ​ഷം ത​രാ​തെ വി​ഷ​മം ഉ​ണ്ടാ​ക്കു​ന്ന​ത്, അ​ത് ഉ​പേ​ക്ഷി​ക്കു​ക ത​ന്നെ വേ​ണ​മെ​ന്നും ശി​റി​ൻ പ​റ​യു​ന്നു.

ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ വി​ജ​യി​ക്കാ​ൻ ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ക​ഴി​വു​ക​ൾ സ്വ​ന്തം വ്യ​ക്തി​ജീ​വി​ത​ത്തി​ലും പ്ര​യോ​ഗി​ച്ചാ​ൽ ജീ​വി​തം കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ശി​റി​ൻ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്യു​ക, ബ​ജ​റ്റ് അ​ച്ച​ട​ക്കം, ത​ന്ത്ര​പ​ര​മാ​യ ചി​ന്ത എ​ന്നി​വ​യെ​ല്ലാം ജോ​ലി​യി​ൽ മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ലും പ​ക​ർ​ത്താം.

ഓ​ഫീ​സി​ലെ ഒ​രു പ്ര​സ​ന്‍റേ​ഷ​ൻ തെ​റ്റു​കൂ​ടാ​തെ ചെ​യ്യാ​ൻ പ​ല​ത​വ​ണ പ​രി​ശോ​ധി​ക്കു​ന്ന ന​മ്മ​ൾ, ഓ​ഫീ​സി​ലെ ബ​ജ​റ്റി​ലെ ഓ​രോ രൂ​പ​യും കൃ​ത്യ​മാ​യി ക​ണ​ക്കു​കൂ​ട്ടു​ന്ന ന​മ്മ​ൾ, സ്വ​ന്തം വ്യാ​യാ​മ കാ​ര്യ​ത്തി​ലോ സാ​മ്പ​ത്തി​ക കാ​ര്യ​ത്തി​ലോ അ​ത്ത​രം ഒ​രു അ​ച്ച​ട​ക്കം കാ​ണി​ക്കാ​റി​ല്ല. മ​റ്റു​ള്ള​വ​ർ​ക്ക് വേ​ണ്ടി മൂ​ന്ന​ടി മു​ന്നി​ൽ ചി​ന്തി​ക്കു​ന്ന താ​ൻ, സ്വ​ന്തം കാ​ര്യ​ത്തി​ൽ അ​ത് ചെ​യ്യാ​റി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തെ കോ​ർ​പ്പ​റേ​റ്റ് ജീ​വി​ത​ത്തി​ൽ നി​ന്ന് പ​ഠി​ച്ച കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ്വ​ന്തം ജീ​വി​ത​ത്തി​ൽ പ്ര​യോ​ഗി​ച്ച് തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും ശി​റി​ൻ പ​റ​യു​ന്നു.

ശി​റി​ന്‍റെ ഈ ​തു​റ​ന്നു​പ​റ​ച്ചി​ലി​നോ​ട് വ​ലി​യ രീ​തി​യി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പ്ര​തി​ക​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലും സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് പ​ല​രും ക​മ​ന്‍റു​ക​ളി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തി. “ഇ​തി​നോ​ട് പൂ​ർ​ണ​മാ​യി യോ​ജി​ക്കു​ന്നു” എ​ന്ന രീ​തി​യി​ലു​ള്ള നി​ര​വ​ധി അ​നു​കൂ​ല ക​മ​ന്‍റു​ക​ളാ​ണ് പോ​സ്റ്റി​ന് താ​ഴെ വ​രു​ന്ന​ത്.

 

Related posts

Leave a Comment