ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ന്നും പ്ര​വേ​ശ​ന​മി​ല്ല; ധാ​ര​ണ തെ​റ്റി​ച്ച് കോ​റോ ഹെ​ല്‍​ത്ത്; അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു

കൊ​ച്ചി: അ​മേ​രി​ക്ക​ന്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ക​മ്പ​നി​യാ​യ കോ​റോ ഹെ​ല്‍​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. കൊ​ച്ചി ഓ​ഫീ​സി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ല്ല. ജൂ​ലൈ പ​ത്തി​ന് തൊ​ഴി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യു​ള്ള ച​ര്‍​ച്ച ന​ട​ക്കു​ന്ന​തു വ​രെ ത​ല്‍​സ്ഥി​തി തു​ട​രാ​മെ​ന്ന ധാ​ര​ണ​യാ​യി​രു​ന്നു ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത്.

ലേ​ബ​ര്‍ ഓ​ഫീ​സ​റു​ടെ​യും എം​എ​ല്‍​എ ഉ​മ തോ​മ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​മ്പ​നി ലീ​ഗ​ല്‍ അ​ഡൈ്വ​സ​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ആ​യി​രു​ന്നു ധാ​ര​ണ​യാ​യ​ത്. എ​ന്നാ​ല്‍ ഈ ​ധാ​ര​ണ​യും ക​മ്പ​നി അ​ധി​കൃ​ത​ര്‍ തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ ഒ​മ്പ​താ​ണ് ജീ​വ​ന​ക്കാ​രു​ടെ പ​ഞ്ചിം​ഗ് ടൈം. ​എ​ന്നാ​ല്‍ ഒ​മ്പ​തു ക​ഴി​ഞ്ഞി​ട്ടും ഓ​ഫി​സി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള കെ​ട്ടി​ട​ത്തി​ന്റെ വാ​തി​ല്‍ തു​റ​ന്നി​ട്ടി​ല്ല. ഇ​ന്‍​ഡി​ക്യൂ​ബ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ അ​ഞ്ചാം നി​ല​യി​ലാ​ണ് കോ​റോ ഹെ​ല്‍​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട് അ​തി​നാ​ല്‍ ജീ​വ​ന​ക്കാ​രെ ഉ​ള്ളി​ലേ​ക്ക് ക​യ​റ്റ​രു​ത് എ​ന്നാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. അ​തി​നാ​ല്‍ ജീ​വ​ന​ക്കാ​ര്‍ ഇ​ന്നും ഓ​ഫീ​സി​ന് പു​റ​ത്തു നി​ല്‍​ക്കു​ക​യാ​ണ്.ഇ​ന്ന​ലെ​യും ജീ​വ​ന​ക്കാ​രെ പു​റ​ത്തു നി​ര്‍​ത്തി​യി​രു​ന്നു. രാ​വി​ലെ മു​ത​ല്‍ ഉ​ച്ച വ​രെ പു​റ​ത്തു നി​ന്ന ജീ​വ​ന​ക്കാ​രെ ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ എ​ത്തി വാ​തി​ല്‍ തു​റ​ന്നു അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ ന​ട​ന്ന ച​ര്‍​ച്ച​യ്ക്ക് പി​ന്നാ​ലെ ജീ​വ​ന​ക്കാ​രെ ഓ​ഫീ​സി​ല്‍ ക​യ​റ്റാ​ന്‍ ധാ​ര​ണ​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ജൂ​ലൈ 10ന് ​ന​ട​ക്കു​ന്ന ച​ര്‍​ച്ച​യി​ല്‍ ക​മ്പ​നി​യു​ടെ ഉ​ന്ന​ത അ​ധി​കൃ​ത​ര്‍ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ ച​ര്‍​ച്ച ന​ട​ക്കും. ജൂ​ലൈ മൂ​ന്നി​ന് ആ​യി​രു​ന്നു മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജോ​ലി​ക്കാ​യി എ​ത്തി​യ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ട്ട​ത്.

അ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി ഉ​മ തോ​മ​സ് എം​എ​ല്‍​എ​യും റീ​ജ​ണ​ല്‍ ലേ​ബ​ര്‍ ഓ​ഫീ​സ​റും സം​സാ​രി​ച്ചി​രു​ന്നു.ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി താ​ല്‍​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച ന​ക്കാ​നി​രു​ന്ന ച​ര്‍​ച്ച​യ്ക്ക് മു​മ്പു ത​ന്നെ മൂ​ന്നു മാ​സ​ത്തെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ക​മ്പ​നി പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ക​യും ധാ​ര​ണ തെ​റ്റി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment