അ​പ​ക​ടം ഉ​ണ്ടാ​വാ​ൻ കാ​ത്തി​രി​ക്ക​രു​തേ… കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ലെ പാ​ര​ല​ല്‍ പാ​ര്‍​ക്കിം​ഗ്; അ​പ​ക​ടം ഒ​ഴി​വാ​കു​ന്ന​തു ത​ല​നാ​രി​ഴ​യ്ക്ക്

കോ​ട്ട​യം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പാ​ര​ല​ല്‍ പാ​ര്‍​ക്കിം​ഗ് അ​പ​ക​ട​ങ്ങ​ള്‍ വി​ളി​ച്ചു വ​രു​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. പ​ഴ​യ പാ​ര്‍​ക്കിം​ഗ് രീ​തി ഒ​ഴി​വാ​ക്കി സ്റ്റേ​ഷ​നി​ലെ കെ​ട്ടി​ട​ത്തി​നു അ​ഭി​മു​ഖ​മാ​യി ബ​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്തു യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ​ശേ​ഷം തി​രി​കെ റി​വേ​ഴ്സ് എ​ടു​ത്ത് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​പ്പോ​കു​ന്ന രീ​തി​യി​ലാ​ണു നി​ല​വി​ലെ ക്ര​മീ​ക​ര​ണം.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​രി​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ര​ല്‍ പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പു​തി​യ ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കി​യ ദി​വ​സം മു​ത​ല്‍ പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​ണ്. ദീ​ര്‍​ഘ​ദൂ​ര​യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​മാ​യി​രു​ന്നു ആ​ദ്യം ആ​ക്ഷേ​പം.വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും ദീ​ര്‍​ഘ​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​നാ​യി സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തു​ന്ന ബ​സു​ക​ള്‍​ക്കു കോ​ട്ട​യ​ത്തു നി​ന്നും ആ​രം​ഭി​ക്കു​ന്ന ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡ് പി​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ സ്റ്റാ​ന്‍​ഡ് പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

ഇ​തോ​ടെ ഇ​ത്ത​രം ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റി ആ​ളെ​യി​റ​ക്കി പി​ന്നി​ല്‍ നി​ര്‍​ത്തി​യ​ശേ​ഷം മ​ട​ങ്ങും. സ്റ്റാ​ന്‍​ഡി​ല്‍ ബ​സ് കാ​ത്തു​നി​ല്ക്കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കു ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ലേ​ക്കു ക​യ​റി​വ​രു​ന്ന​തു കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല.രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മൊ​ക്കെ നാ​മ​മാ​ത്ര​മാ​യ ട്രി​പ്പു​ക​ൾ മാ​ത്ര​മു​ള്ള ഗ്രാ​മീ​ണ റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സ്സു​ക​ൾ സ്റ്റാ​ൻ​ഡി​ന്‍റെ ഏ​തു ഭാ​ഗ​ത്താ​ണു പാ​ർ​ക്കു​ചെ​യ്യു​ക എ​ന്ന​തു സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത​യി​ല്ലാ​ത്ത​തും ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യാ​ക്കു​ന്നു​ണ്ട്.

കൃ​ത്യ​സ​മ​യ​ത്ത് ഓ​ടി​യെ​ത്തി വ​ണ്ടി​ത​പ്പി​പ്പി​ടി​ക്കു​ന്ന​തി​നാ​യി സ്റ്റാ​ൻ​ഡി​നു​ള്ളി​ലൂ​ടെ പാ​യു​ന്ന​വ​ർ ആ​യു​സ്സി​ന്‍റെ ബ​ലം​കൊ​ണ്ടാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​റു​ള്ള​ത്.സ്റ്റാ​ന്‍​ഡ് പി​ടി​ച്ചി​രി​ക്കു​ന്ന ബ​സു​ക​ള്‍ പി​ന്നോ​ട്ട് എ​ടു​ക്കു​മ്പോ​ള്‍ ഡ്രൈ​വ​ര്‍​ക്കു പു​റ​കി​ല്‍ ആ​ളോ, മ​റ്റു വാ​ഹ​ന​ങ്ങ​ളോ ഉ​ണ്ടോ​യെ​ന്നു കൃ​ത്യ​മാ​യി കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല.

നി​ര​വ​ധി യാ​ത്ര​ക്കാ​ര​ണ് ഫോ​ണ്‍ വി​ളി​ച്ചു ബ​സി​നു പി​ന്നി​ല്‍ നി​ല്ക്കു​ന്ന​ത്. ഹോ​ണ്‍ മു​ഴ​ക്കി​യാ​ലും യാ​ത്ര​ക്കാ​ര്‍ ശ്ര​ദ്ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തോ​ടെ ക​ണ്ട​ക്ട​ര്‍ ഇ​റ​ങ്ങി യാ​ത്ര​ക്കാ​രെ മാ​റ്റി നി​ര്‍​ത്തി വി​സി​ല​ടി​ച്ചാ​ണു ബ​സു​ക​ള്‍ പി​ന്നോ​ട്ടു എ​ടു​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണു ബ​സു​ക​ള്‍ പി​ന്നോ​ട്ടു എ​ടു​ക്കാ​ന്‍ ഏ​റെ​യും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് ഡ്രൈ​വ​ര്‍​മാ​രും ക​ണ്ട​ക്ട​ര്‍​മാ​രും പ​റ​യു​ന്നു.

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ സ്റ്റാ​ന്‍​ഡി​ല്‍ വ​ലി​യ തോ​തി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. പ്രി​യ​ദ​ര്‍​ശി​നി ബ​സു​ക​ളി​ല്‍ ക​യ​റാ​നാ​യു​ള്ള ശ്ര​മ​ത്തി​ല്‍ സ്ത്രീ​ക​ള്‍ മ​റ്റു ബ​സു​ക​ളെ ശ്ര​ദ്ധി​ക്കാ​ത്ത​തും അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തി​യേ​ക്കും. പു​തി​യ ക്ര​മീ​ക​ര​ണം സ്റ്റാ​ന്‍​ഡി​ല്‍ ട്രാ​ഫി​ക് കു​രു​ക്കും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ചു അ​ടി​യ​ന്ത​ര​മാ​യി പാ​ര​ല​ല്‍ പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts

Leave a Comment