മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാം

ആ​യു​ർ​വേ​ദം അ​നു​ശാ​സി​ക്കു​ന്ന​ത് ശ​രീ​ര​വും മ​ന​സും സ​മ​തു​ലി​താ​വ​സ്ഥ​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ്. അ​തി​നു സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ആ​വ​ശ്യ​ത്തി​ന് ഉ​റ​ങ്ങു​ക, ല​ഘു വ്യാ​യാ​മം ചെ​യ്യു​ക, മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കു​ക.

മ​റ്റു പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ
*കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ചു​ക്കും മ​ല്ലി​യും ഇ​ട്ട് തി​ള​പ്പി​ച്ച​താ​യി​രി​ക്ക​ണം.
*ക​ഞ്ഞി (ദ്ര​വാം​ശം കു​റ​ഞ്ഞ​ത്) കു​ടി​ക്കു​ന്ന​ത് ദ​ഹ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കും. ഔ​ഷ​ധ​ക്ക​ഞ്ഞി കു​ടി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്. ദ​ശ​പു​ഷ്പ​ങ്ങ​ളാ​യ വി​ഷ്ണു​ക്രാ​ന്തി, ചെ​റൂ​ള, പൂ​വാം​കു​രു​ന്നി​ല, കൈ​യോ​ന്നി, നി​ല​പ്പ​ന, ഉ​ഴി​ഞ്ഞ, മു​യ​ൽ​ചെ​വി, തി​രു​താ​ളി, മു​ക്കു​റ്റി, ക​റു​ക എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ലു​ൾ​പ്പെ​ടു​ത്തു​ന്ന​ത് – ക​ഞ്ഞി​യി​ൽ ചേ​ർ​ത്ത് കു​ടി​ക്കു​ന്ന​ത് – ആ​രോ​ഗ്യ​ദാ​യ​കം.

  • മു​ള്ള​ൻ ചീ​ര, ത​ക​ര, വെ​ള്ള​രി​യി​ല, പ​യ​റി​ല, ചേ​മ്പി​ല, ആ​ന​ക്കൊ​ടി​ത്തൂ​വ തു​ട​ങ്ങി​യ​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ആ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കാ​നും പ്ര​തി​രോ​ധ​ശ​ക്തി വീ​ണ്ടെ​ടു​ക്കു​വാ​നും അ​വ സ​ഹാ​യി​ക്കും.
  • ചെ​റു​പ​യ​ർ സൂ​പ്പ് ആ​ഹാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക
  • ആ​ഹാ​രം ചൂ​ടോ​ടെ മാ​ത്രം ക​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക. അ​രി ഗോ​ത​മ്പ്, ബാ​ർ​ലി, മു​തി​ര, ചെ​റു​പ​യ​ർ, വ​ഴു​ത​ന, വെ​ള്ള​രി, കാ​ബേ​ജ് എ​ന്നി​വ ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക
  • ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന ഔ​ഷ​ധ​എ​ണ്ണ​യോ വെ​ളി​ച്ചെ​ണ്ണ​യോ ദേ​ഹ​ത്തു​പു​ര​ട്ടി ല​ഘു വ്യാ​യാ​മം ചെ​യ്യു​ക
  • കു​ളി​ക്കു​ന്ന​തി​ന് ചെ​റു​ചൂ​ടു​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക
  • കൈ​ക​ൾ ക​ഴു​കു​ന്ന​തി​ന് വേ​പ്പി​ല​യും മ​ഞ്ഞ​ളും ഇ​ട്ട് തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക
  • വീ​ടും പ​രി​സ​ര​വും ശു​ചി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക. പ​രി​പൂ​ർ​ണ വ്യ​ക്തി​ശു​ചി​ത്വം, പ​രി​സ​ര ശു​ചി​ത്വം എ​ന്നി​വ പാ​ലി​ക്കു​ക
  • ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ഴു​കി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക
  • വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക. ചി​ര​ട്ട​ക​ൾ, ച​ട്ടി​ക​ൾ, പൊ​ട്ടി​യ പാ​ത്ര​ങ്ങ​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സം​ഭ​ര​ണി​ക​ൾ എ​ന്നി​വ​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ത​ട​യു​ക
  • കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഫ​ല​പ്ര​ദം.
  • അ​പ​രാ​ജി​ത ധൂ​മ ചൂ​ർ​ണം അ​ല്ലെ​ങ്കി​ൽ തു​മ്പ, ഉ​ണ​ങ്ങി​യ വേ​പ്പി​ല, ക​ടു​ക് ഇ​വ ഉ​പ​യോ​ഗി​ച്ച് വീ​ടും പ​രി​സ​ര​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പു​ക​യ്ക്കു​ക
  • കൊ​തു​കു​നി​വാ​ര​ണ​ത്തി​ന് പു​ക​യി​ല ക​ഷാ​യം വേ​പ്പെ​ണ്ണ, സോ​പ്പ് ലാ​യ​നി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.
  • വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത്, പു​ൽ​ത്തൈ​ലം, ശീ​മ​ക്കൊ​ന്ന ഇ​ല​യു​ടെ ക​ഷാ​യം എ​ന്നി​വ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ത​ളി​ക്കു​ക.

മ​ഴ​ക്കാ​ലം രോ​ഗ​ങ്ങ​ളു​ടെ കാ​ലം ആ​കേ​ണ്ട​തി​ല്ല. ശ​രി​യാ​യ ഭ​ക്ഷ​ണ​രീ​തി, വ്യ​ക്തി ശു​ചി​ത്വം, പ​രി​സ​ര ശു​ചി​ത്വം , രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന ജീ​വി​ത​ശൈ​ലി എ​ന്നി​വ​യി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ മ​ഴ​ക്കാ​ലം ന​മു​ക്ക് സ്വ​ന്ത​മാ​ക്കാം.

ആ​യു​ർ​വേ​ദം ന​ൽ​കു​ന്ന സ​ന്ദേ​ശം വ​ള​രെ വ​ള​രെ ല​ളി​ത​മാ​ണ്. രോ​ഗം വ​ന്ന ശേ​ഷം ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ൾ രോ​ഗം വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യാ​ണു ന​ല്ല​ത്. അ​തി​നാ​ൽ ഈ ​മ​ഴ​ക്കാ​ല​ത്ത് ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ൾ പി​ന്തു​ട​രാം. കു​ടും​ബ​ത്തെ​യും സ​മൂ​ഹ​ത്തെ​യും ആ​രോ​ഗ്യ​ത്തോ​ടെ സം​ര​ക്ഷി​ക്കാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ, ​നി​ത്യ എ.​കെ.
സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ
ഹോ​സ്പി​റ്റ​ൽ, കോ​യൊ​ങ്ക​ര,
കാ​സ​ർ​ഗോ​ഡ്

Related posts

Leave a Comment