കോട്ടയം: കോറോ ഹെൽത്ത് തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുന്ന നടപടിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നു കെറ്റിയുസിഎം ജില്ലാ പ്രസിഡണ്ട് പി.കെ. ആനന്ദക്കുട്ടൻ.
നരേന്ദ്രമോഡി സർക്കാർ പാസാക്കിയ ലേബർ കോഡുകൾ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വമില്ലന്ന് ഈ കൂട്ടപ്പിരിച്ചുവിടീലിലൂടെ തെളിയിച്ചു. വിദേശത്തും സ്വദേശത്തും ആസ്ഥാനമായ സ്ഥാപനങ്ങളിൽ രാപകലില്ലാതെ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരായ തൊഴിലാളികളുടെ ജീവിതമാണ് പ്രതീക്ഷ ഇല്ലാതാകുന്നത്.
തൊഴിൽ സംരക്ഷണം, സാമൂഹിക സുരക്ഷ ഉൾപ്പെടെയുള്ള തൊഴിൽ അവകാശ നിയമങ്ങളാണ് മോഡി സർക്കാർ നാല് കോഡുകളിലൂടെ മുതലാളിമാർക്ക് ഒരു മുന്നറിപ്പുമില്ലാതെ പിരിച്ചുവിടാൻ ധൈര്യം കിട്ടിയത്. കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന നാല് കോഡുകൾക്ക് ഭേദഗതി കൊണ്ടുവരുന്നതിനും തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും സംസ്ഥാന സർക്കാരുകൾക്ക് കഴിയും.
ഇതിനായി അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന് പി.കെ. ആനന്ദക്കുട്ടൻ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശം സംരക്ഷിച്ചു തൊഴിൽ സ്ഥിരതയും ഉറപ്പാക്കി കൃത്യമായ വേതനം ഉറപ്പാക്കുന്നതിന് വേണ്ടി തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരേ ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കേണ്ട സമയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
