കാ​റി​നു​ള്ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ സി​ഗ​ര​റ്റ് വ​ലി; യാ​ത്ര​ക്കാ​ര​നോ​ട് ‘നോ’ ​പ​റ​ഞ്ഞ് ടാ​ക്സി ഡ്രൈ​വ​ർ, കൈ​യ്യ​ടി​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

കാ​റി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ര​ൻ അ​നു​മ​തി​യി​ല്ലാ​തെ സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് യാ​ത്ര തു​ട​രാ​ൻ വി​സ​മ്മ​തി​ച്ച് ടാ​ക്‌​സി ഡ്രൈ​വ​ർ. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ യാ​ത്ര​ക്കാ​രു​ടെ പെ​രു​മാ​റ്റ​വും ഡ്രൈ​വ​ർ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച ആ​വേ​ശം നി​റ​ഞ്ഞ ച​ർ​ച്ച​ക​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ല​ക്ഷ​യ്‌ മെ​ഹ്‌​ത എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. വാ​ഹ​ന​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ര​ൻ പു​ക​വ​ലി​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ച ഡ്രൈ​വ​ർ അ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. സി​ഗ​ര​റ്റ് ക​ത്തി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്‍റെ അ​നു​മ​തി തേ​ടി​യി​രു​ന്നോ​യെ​ന്ന് ഡ്രൈ​വ​ർ ചോ​ദി​ക്കു​ന്നു​ണ്ട്. തു​ട​ർ​ന്ന് ത​ന്‍റെ വാ​ഹ​ന​ത്തി​നു​ള്ളി​ൽ പു​ക​വ​ലി അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ടാ​ക്‌​സി ബു​ക്ക് ചെ​യ്‌​ത​തി​നാ​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ പു​ക​വ​ലി​ക്കാ​ൻ ആ​രു​ടെ​യും അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ വാ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വാ​ഹ​നം ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്ലു​ള്ള​താ​ണെ​ന്നും അ​തി​നു​ള്ളി​ലെ നി​യ​മ​ങ്ങ​ൾ മാ​നി​ക്ക​ണ​മെ​ന്നും ഡ്രൈ​വ​ർ മ​റു​പ​ടി ന​ൽ​കു​ന്നു. തു​ട​ർ​ന്ന് കാ​ർ നി​ർ​ത്തി യാ​ത്ര​ക്കാ​രോ​ട് വാ​ഹ​ന​ത്തി​ൽ​നി​ന്നി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. ‘ഞാ​നീ യാ​ത്ര റ​ദ്ദാ​ക്കു​ക​യാ​ണ്. നി​ങ്ങ​ളു​ടെ പ​ണം എ​നി​ക്ക് വേ​ണ്ട. ദ​യ​വാ​യി എ​ന്‍റെ കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങൂ. ഞാ​ൻ ഒ​രു ടാ​ക്‌​സി ഡ്രൈ​വ​റാ​ണ്. നി​ങ്ങ​ളു​ടെ ജോ​ലി​ക്കാ​ര​ന​ല്ലെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന​ത്. ഡ്രൈ​വ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. യാ​ത്ര​ക്കാ​ർ പ​ണം ന​ൽ​കി യാ​ത്ര ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വാ​ഹ​നം ഡ്രൈ​വ​റു​ടേ​താ​ണെ​ന്നും അ​തി​നാ​ൽ പു​ക​വ​ലി നി​രോ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം അ​ദ്ദേ​ഹ​ത്തി​നു​ണ്ടെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി​ഗ​ര​റ്റ് പു​ക വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഏ​റെ​നേ​രം ത​ങ്ങി​നി​ൽ​ക്കു​മെ​ന്നും അ​ത് ഡ്രൈ​വ​ർ​ക്കും പി​ന്നീ​ട് യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നും പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment