അ​ച്ഛ​ന്‍റെ ത്യാ​ഗ​ത്തി​ന് മ​ക​ന്‍റെ പ്ര​തി​ഫ​ലം, ബി​രു​ധം ല​ഭി​ച്ച് ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ സ​ർ​പ്രൈ​സ്; അ​ച്ഛന്‍റെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി​യ മ​ക​ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ

കോ​ഴി​ക്കോ​ട് ഐ​ഐ​എ​മ്മി​ൽ നി​ന്നും ബി​രു​ധാ​രി​യാ​യ ദി​ലീ​പ് എ​ന്ന ചെ​റു​പ്പ​കാ​ര​ൻ പ​ത്താം ക്ലാ​സ്സി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​നി​ക്കു​വേ​ണ്ടി അ​ച്ഛ​ൻ ന​ൽ​കി​യ ത്യാ​ഗ​ത്തി​ന് പ​ക​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​പ്ന​മാ​യ എ​സ്‌​യു​വി വാ​ങ്ങി ന​ൽ​കി.

ത​ന്‍റെ പ​ഠ​ന​ത്തി​നും കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ​ക്കും വേ​ണ്ടി അ​ച്ഛ​ൻ ത​നി​ക്ക് സ്വ​ന്ത​മാ​യി കാ​ർ വാ​ങ്ങ​ണ​മെ​ന്ന ആ​ഗ്ര​ഹം മാ​റ്റി​വ​ച്ച അ​ച്ഛ​ന് ജോ​ലി ല​ഭി​ച്ച് ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ മ​ക​ൻ സ​മ്മാ​ന​മാ​യി കാ​ർ സ​മ്മാ​നി​ക്കു​ന്ന​ത്.

പ​ത്താം ക്ലാ​സ്സി​ൽ പ​ഠി​ക്കു​മ്പോ​ൾ, ഒ​രു എ​സ്‌​യു​വി വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന അ​ച്ഛ​ൻ ആ ​പ​ണം മ​ക​ന്‍റെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​നും കോ​ച്ചിം​ഗി​നു​മാ​യി മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​ണ്ടാ​യി. എ​സ്‌​യു​വി റി​ട്ട​യ​ർ​മെ​ന്‍റി​ന് ശേ​ഷം വാ​ങ്ങാം” എ​ന്ന് അ​ച്ഛ​ൻ അ​മ്മ​യോ​ട് പ​റ​യു​ന്ന​ത് കേ​ട്ടാ​ണ് ദി​ലീ​പ്
വ​ള​ർ​ന്ന​ത്.

അ​ന്ന് അ​ച്ഛ​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ട ആ ​കു​ട്ടി മ​ന​സ്സി​ലു​റ​പ്പി​ച്ച​താ​ണ് എ​പ്പോ​ഴെ​ങ്കി​ലും അ​ച്ഛ​ന് ആ ​ഡ്രീം കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​ക​ണം എ​ന്ന്. ഐ​ഐ​എ​മ്മി​ൽ നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ അ​വ​ൻ ആ ​വാ​ക്ക് പാ​ലി​ക്കു​ക​യും ചെ​യ്തു.

അ​ച്ഛ​നെ ഒ​രു കാ​ർ ഷോ​റൂ​മി​ലേ​ക്ക് ടെ​സ്റ്റ് ഡ്രൈ​വി​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ദി​ലീ​പ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഷോ​റൂ​മി​ൽ എ​ത്തി​യ അ​ച്ഛ​ന് താ​ൻ ആ​ഗ്ര​ഹി​ച്ച ആ ​എ​സ്‌​യു​വി മ​ക​ൻ വാ​ങ്ങി​യെ​ന്ന് മ​ന​സ്സി​ലാ​യ​പ്പോ​ൾ അ​ദ്ദേ​ഹം വി​തു​മ്പി​ക്ക​ര​യു​ക​യും, അ​തൊ​രു അ​വി​സ്മ​ര​ണീ​യ​മാ​യ നി​മി​ഷ​മാ​യി മാ​റു​ക​യും ചെ​യ്തു.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ വ​ള​രെ പെ​ട്ടെ​ന്നാ​ണ് വൈ​റ​ലാ​യ​ത്. ബി​രു​ദ​മോ, ജോ​ലി​യോ, ഉ​യ​ർ​ന്ന ശ​മ്പ​ള​മോ അ​ല്ല, മ​റി​ച്ച് ത​ന്നെ ഇ​ത്ര​യും വ​ലി​യ നി​ല​യി​ലെ​ത്തി​ച്ച മാ​താ​പി​താ​ക്ക​ളു​ടെ ത്യാ​ഗ​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ സാ​ധി​ച്ചു​കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ഏ​റ്റ​വും വ​ലി​യ നേ​ട്ട​മെ​ന്നാ​ണ് ഈ ​യു​വാ​വ് പ്ര​തി​ക​രി​ച്ച​ത്.

Related posts

Leave a Comment