പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി: സ്വ​കാ​ര്യ ബ​സ് മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക്

കോ​ട്ട​യം: കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു ഒ​രു​മാ​സം പി​ന്നി​ടു​മ്പോ​ള്‍ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക്. ജി​ല്ല​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ത്ത ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ന്‍ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ളും വ​ലി​യ ന​ഷ്ട​ത്തി​ലാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

ഓ​രാ മേ​ഖ​ല​ക​ളി​ലും ബ​സു​ക​ളു​ടെ സ​ര്‍​വീ​സ് ക​ള​ക്ഷ​നെ ഇ​തു വ​ലി​യ തോ​തി​ല്‍ ബാ​ധി്ച്ചി​ട്ടു​ണ്ട്. 25 ശ​ത​മാ​ന​ത്തോ​ളം ബ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ബാ​ക്കി​യു​ള്ള ബ​സു​ക​ളെ ഭാ​ഗി​ക​മാ​യി ബാ​ധി​ച്ചു. കോ​ട്ട​യം- എ​റ​ണാ​കു​ളം, വൈ​ക്കം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ചി​ല സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യെ​തു​ട​ര്‍​ന്നു സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. കോ​ട്ട​യം – ക​റു​ക​ച്ചാ​ല്‍ – മ​ല്ല​പ്പ​ള്ളി, കോ​ട്ട​യം- ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം- ഏ​റ്റു​മാ​നൂ​ര്‍- പാ​ലാ, കോ​ട്ട​യം- ചേ​ര്‍​ത്ത​ല, കോ​ട്ട​യം ക​ല്ല​റ – ചേ​ര്‍​ത്ത​ല, കോ​ട്ട​യം- മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​ക്കം, കോ​ട്ട​യം- കു​മ​ളി, പാ​ലാ- പൊ​ന്‍​കു​ന്നം, പാ​ലാ- വൈ​ക്കം, വൈ​ക്കം- എ​റ​ണാ​കു​ളം എ​ന്നി റൂ​ട്ടി​ക​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍​ക്കാ​ണ് പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ചി​ല ബ​സു​ക​ള്‍ ക​ന​ത്ത ന​ഷ്ടം ഭ​യ​ന്ന് ട്രി​പ്പു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കി​യ സാ​ഹ​ച​ര്യ​വു​മു​ണ്ട്.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ബ​സു​ക​ളി​ല്‍ വ​നി​ത യാ​ത്ര​ക്കാ​രി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. സ്വ​കാ​ര്യ​ബ​സു​ക​ളു​മാ​യി മ​ത്സ​ര​ച്ചോ​ടി​യി​രു​ന്ന പ​ഴ​യ ഷെ​ഡ്യൂ​ള്‍ ക്ര​മ​മാ​ണ് ഇ​പ്പോ​ഴും കെ​എ​സ്ആ​ര്‍​ടി​സി​ക്ക്. ഷെ​ഡ്യൂ​ളു​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്കാ​മെ​ന്ന് നി​ര്‍​ദ്ദേ​ശം വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നും ഉ​യ​ര്‍​ന്നി
ട്ടു​ണ്ടെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വി​ദ്ഗ​ധ സ​മി​തി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 45ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ​മി​തി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ഠ​ന റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച് തീ​രു​മാ​നം വ​രു​മ്പോ​ഴേ​യ്ക്ക് ന​ഷ്ടം കു​മി​ഞ്ഞു​കൂ​ടു​മെ​ന്ന ആ​ശ​ങ്ക​യും സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യ്ക്കു​ണ്ട്.

വ​രു​മാ​ന​ത്തി​ലും ശ​മ്പ​ള​ത്തി​ലും കു​റ​വ്
വ​രു​മാ​ന​ത്തി​ല്‍ കു​റ​വു​ണ്ടാ​യ​തി​നൊ​പ്പം ബ​സ് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ല്‍ കാ​ര്യ​മാ​യ തോ​തി​ല്‍ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. മൂ​ന്നു ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന ചി​ല ബ​സു​ക​ളി​ല്‍ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ര​ണ്ടാ​യി കു​റ​ച്ചു. ഇ​തി​നു പു​റ​മെ 1200 രൂ​പ ദി​വ​സ​ക്കൂ​ലി ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ല​ഭി​ക്കു​ന്ന കൂ​ലി​യി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

വ​നി​ത യാ​ത്ര​ക്കാ​ര്‍ വ​ലി​യ തോ​തി​ല്‍ കു​റ​ഞ്ഞ​തോ​ടെ ഇ​വ​ര്‍​ക്കൊ​പ്പം ഇ​ട​സ​മ​യ​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന പു​രു​ഷ​ന്‍​മാ​രു​ടെ ടി​ക്ക​റ്റു​ക​ളും സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കു ന​ഷ്്ട​പ്പെ​ട്ടി​രി​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. അ​വ​രും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ചി​ല റൂ​ട്ടു​ക​ളി​ല്‍ ബ​സ് സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കു​മ്പോ​ള്‍ ഡീ​സ​ല്‍ നി​റ​യ്ക്കാ​നു​ള്ള പ​ണം പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്നു ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്നു.

ഇ​തി​നു പു​റ​മെ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി, മ​റ്റു ചെ​ല​വു​ക​ള്‍​ക്കു പ​ണം വേ​റെ ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്. പ​ല ദി​വ​സ​ങ്ങ​ളി​ലും ന​ഷ്ടം സ​ഹി​ച്ചാ​ണ് ട്രി​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. പ​ഠ​ന സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​രു​ന്ന​വ​രെ ഈ ​രീ​തി​യി​ല്‍ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ബ​സു​ട​മ​ക​ള്‍​ക്കു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ബ​സു​ട​മ പ്ര​തി​നി​ധി​ക​ളും ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ലും സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ക​ടു​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​ന്നു​ണ്ടെ​ന്ന കാ​ര്യം മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം നേ​രി​ടു​ന്ന ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍ അ​യ​വു വ​രു​ത്താ​ന്‍ സ​ര്‍്ാ​രി​ന്റെ ഭാ​ഗ​ത്തു നി​ന്നും അ​നു​കൂ​ല​മാ​യി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബ​സു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും.

Related posts

Leave a Comment