വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നും 10 കി​ലോ​ഗ്രാം എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ; വി​പ​ണി വി​പു​ലീ​ക​രി​ക്കാ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ

പ​ര​വൂ​ർ: ഭാ​രം കു​റ​ഞ്ഞ​തും കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ളു​പ്പ​മു​ള്ള​തു​മാ​യ 10 കി​ലോ​ഗ്രാ​മി​ന്‍റെ എ​ൽ​പി​ജി കോ​മ്പോ​സി​റ്റ് സി​ലി​ണ്ട​റു​ക​ൾ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​പ​ണി​യി​ലി​റ​ക്കാ​ൻ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പ​ദ്ധ​തി​യി​ടു​ന്നു.

നി​ല​വി​ൽ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ത്രം ന​ൽ​കു​ന്ന ഈ ​സി​ലി​ണ്ട​റു​ക​ൾ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വാ​ണി​ജ്യ നി​ര​ക്കി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​ക​ളു​ടെ ആ​ലോ​ച​ന. കു​റ​ഞ്ഞ അ​ള​വി​ൽ ഇ​ന്ധ​നം ആ​വ​ശ്യ​മു​ള്ള ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ് ഈ ​പു​തി​യ നീ​ക്കം.

വ​ലി​യ തോ​തി​ൽ ഇ​ന്ധ​നം ആ​വ​ശ്യ​മി​ല്ലാ​ത്ത ക​ഫേ​ക​ൾ, ത​ട്ടു​ക​ട​ക​ൾ, ചെ​റു​കി​ട ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ ഇതിരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​ർ, വി​ദ്യാ​ർഥിക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​ർ​ക്കും ഈ ​പ​ദ്ധ​തി വ​ലി​യ രീ​തി​യി​ൽ പ്ര​യോ​ജ​നം ചെ​യ്യും. നി​ല​വി​ൽ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 19 കി​ലോ​ഗ്രാം, അ​ഞ്ച് കി​ലോ​ഗ്രാം, ര​ണ്ട് കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള സി​ലി​ണ്ട​റു​ക​ളാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ലെ വി​പ​ണി സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് വാ​ണി​ജ്യ ഗ്യാ​സി​ന് ഗാ​ർ​ഹി​ക ഗ്യാ​സി​നേ​ക്കാ​ൾ 133 ശ​ത​മാ​നം അ​ധി​കം നി​ര​ക്കു​ണ്ട്.

ഹൈ-​ഡെ​ൻ​സി​റ്റി പോ​ളി​യെ​ത്തി​ലീ​ൻ എ​ന്ന അ​ത്യാ​ധു​നി​ക കോ​മ്പോ​സി​റ്റ് മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​സി​ലി​ണ്ട​റു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ഇ​രു​മ്പ് സി​ലി​ണ്ട​റു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​വ​യ്ക്ക് 50 ശ​ത​മാ​ന​ത്തോ​ളം ഭാ​രം കു​റ​വാ​ണ്. ഭാ​ര​ക്കു​റ​വ് ഉ​ള്ള​തി​നാ​ൽ ഫ്ലാ​റ്റു​ക​ളി​ലെ​യും കെ​ട്ടി​ട​ങ്ങ​ളി​ലെ​യും മു​ക​ൾ​നി​ല​ക​ളി​ലേ​ക്ക് ഇ​വ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​ത് വ​ലി​യ നേ​ട്ട​മാ​ണ്.

സി​ലി​ണ്ട​റി​ന്‍റെ ഉ​ൾ​ഭാ​ഗം ഭാ​ഗി​ക​മാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള സു​താ​ര്യ​മാ​യ രൂ​പ​ക​ൽപ​ന​യാ​യ​തി​നാ​ൽ പ്ര​ത്യേ​ക ഗേ​ജു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ ഉ​ള്ളി​ലെ ഗ്യാ​സി​ന്‍റെ അ​ള​വ് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​നും അ​ടു​ത്ത റീ​ഫി​ല്ലിം​ഗ് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് എ​ണ്ണ​ക്ക​മ്പ​നി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളെ​ല്ലാം ത​ന്നെ നി​ല​വി​ൽ പ​രി​മി​ത​മാ​യ രീ​തി​യി​ൽ ഗാ​ർ​ഹി​ക മേ​ഖ​ല​യി​ൽ ഈ ​സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് 2019-ൽ ​എ​ച്ച്പി ഗ്യാ​സ് ഓ​ജ​സ് എ​ന്ന പേ​രി​ലും, ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ 2021-ൽ ​ഇ​ൻ​ഡേ​ൻ എ​ക്സ്ട്രാ ലൈ​റ്റ് എ​ന്ന പേ​രി​ലും ഈ ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചി​രു​ന്നു. ഇ​ൻ​ഡേ​ൻ സി​ലി​ണ്ട​റു​ക​ൾ​ക്ക് നി​ല​വി​ൽ ഏ​ഴ് ല​ക്ഷ​ത്തോ​ളം വ​രി​ക്കാ​രു​ണ്ട്.

ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഭാ​ര​ത് ഗ്യാ​സ് ലൈ​റ്റ് പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് എ​ൽ​പി​ജി വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ൾ കാ​ര​ണം വി​പ​ണി വി​പു​ലീ​ക​ര​ണം താ​ത്ക്കാ​ലി​ക​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ടി വ​ന്നി​രു​ന്നു. പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ വാ​ണി​ജ്യ വി​പ​ണി​യി​ൽ വ​ലി​യ ച​ല​നം സൃ​ഷ്ടി​ക്കാ​നാ​ണ് ക​മ്പ​നി​ക​ളു​ടെ ല​ക്ഷ്യം.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment