വ​രു​മാ​ന​ത്തി​ൽ പ​ത്ത് ശ​ത​മാ​നം വ​ള​ർ​ച്ച; റിക്കാ​ർ​ഡ് മു​ന്നേ​റ്റ​വു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

‌പ​ര​വൂ​ർ: രാ​ജ്യ​ത്തെ പ്ര​മു​ഖ പൊ​തു​മേ​ഖ​ലാ ടെ​ലി​കോം സേ​വ​ന ദാ​താ​വാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ ഉ​ജ്വ​ല സാ​മ്പ​ത്തി​ക മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ചു.ശ​ക്ത​മാ​യ എ​ന്‍റ​ർ​പ്രൈ​സ് ബി​സി​ന​സ് വ​ള​ർ​ച്ച​യും ഓ​രോ ഉ​പ​യോ​ക്താ​വി​ൽ നി​ന്നു​മു​ള്ള ശ​രാ​ശ​രി വ​രു​മാ​ന​ത്തി​ൽ ഉ​ണ്ടാ​യ പു​രോ​ഗ​തി​യു​മാ​ണ് ബി​എ​സ്എ​ൻ​എ​ല്ലി​ന് തു​ണ​യാ​യ​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി മു​ൻ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് പ്ര​വ​ർ​ത്ത​ന വ​രു​മാ​ന​ത്തി​ൽ പ​ത്ത് ശ​ത​മാ​ന​ത്തി​ന്‍റെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ് ക​മ്പ​നി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. താ​ൽ​ക്കാ​ലി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 4,418 കോ​ടി രൂ​പ​യാ​ണ് ആ​ദ്യ പാ​ദ​ത്തി​ൽ ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യ​ത്.

കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​ത്യേ​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്റെ ഈ ​മി​ക​ച്ച സാ​മ്പ​ത്തി​ക നേ​ട്ടം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന വ​രു​മാ​നം 4,017 കോ​ടി രൂ​പ​യാ​യി​രു​ന്നു. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ 401 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഖ​ജ​നാ​വി​ലേ​ക്ക് എ​ത്തി​യ​ത്.

ക​മ്പ​നി​യു​ടെ ബി​സി​ന​സ് ഘ​ട​ന​യി​ൽ എ​ന്‍റർ​പ്രൈ​സ് വി​ഭാ​ഗ​വും ക​സ്റ്റ​മ​ർ മൊ​ബി​ലി​റ്റി വി​ഭാ​ഗ​വു​മാ​ണ് ഇ​ത്ത​വ​ണ മി​ക​ച്ച സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്തു​പ​ക​ർ​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.അ​തേ​സ​മ​യം ഫി​ക്സ​ഡ് ആ​ക്സ​സ് അ​ട​ക്ക​മു​ള്ള മ​റ്റ് ചി​ല പ​ര​മ്പ​രാ​ഗ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ വ​രു​മാ​നം നി​ല​നി​ന്നു.

രാ​ജ്യ​വ്യാ​പ​ക​മാ​യി ബി​എ​സ്എ​ൻ​എ​ൽ ശൃം​ഖ​ല കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 22,000 പു​തി​യ 4- ജി ​സൈ​റ്റു​ക​ൾ കൂ​ടി ഉ​ട​ൻ ആ​രം​ഭി​ക്കാ​നു​ള്ള വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളു​മാ​യി ക​മ്പ​നി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്.ഈ ​ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഒ​രു പ്ര​ധാ​ന ഭാ​ഗ​ത്തി​നാ​യു​ള്ള ഓ​ർ​ഡ​റു​ക​ൾ ഇ​തി​ന​കം ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി ന​ൽ​കി​ക്ക​ഴി​ഞ്ഞ​താ​യും മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.വ​രും പാ​ദ​ങ്ങ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ മി​ക​ച്ച സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ളും കാ​ഴ്ച​വ​യ്ക്കാ​ൻ പൊ​തു​മേ​ഖ​ലാ ടെ​ലി​കോം ക​മ്പ​നി​ക്ക് സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment