നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ; പ്ര​തി​ക്ക് മാ​ന​സാ​ന്ത​രം ഉ​ണ്ടാ​കി​ല്ലെ​ന്ന് കോ​ട​തി; തൂ​ക്കി​ക്കൊ​ന്നോ​ളു​വെ​ന്ന് ചെ​ന്താ​മ​ര

പാ​ല​ക്കാ​ട്:​നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ. പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ ത​ന്നെ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​സി​ൽ ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ബി​എ​ന്‍​എ​സ് വ​കു​പ്പ് 103(1), 126 (2) എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ച​ത്. വി​ധി പ്ര​ഖ്യാ​പി​ക്കും മു​മ്പ് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ച​പ്പോ​ള്‍ തൂ​ക്കി കൊ​ന്നോ​ളൂ​വെ​ന്നാ​യി​രു​ന്നു ചെ​ന്താ​മ​ര​യു​ടെ പ്ര​തി​ക​ര​ണം.

നി​ല​വി​ൽ സ​ജി​ത വ​ധ​ക്കേ​സി​ൽ ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ് ചെ​ന്താ​മ​ര. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് സ​ജി​ത​യു​ടെ ഭ​ർ​ത്താ​വാ​യ പോ​ത്തു​ണ്ടി തി​രു​ത്തം​പാ​ടം ബോ​യ​ൻ ഉ​ന്ന​തി​യി​ൽ സു​ധാ​ക​ര​ൻ (55), അ​മ്മ ല​ക്ഷ്മി (75) എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment