തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപിയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം ഒരു കുറിപ്പുകൂടി പങ്കുവച്ചാണ് കൃഷ്ണകുമാർ നിലപാട് വ്യക്തമാക്കിയത്.
കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാണോ ഡൽഹി എന്നാണ് കൃഷ്ണകുമാർ പോണിൽ പറഞ്ഞിരിക്കുന്നത്. ചിത്രത്തിനൊപ്പം ‘ജയ്ഹിന്ദ്’ എന്ന കാപ്ഷനും നൽകിയിട്ടുണ്ട്.
ഡൽഹിയിൽ സിജെപിയുടെ പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.
