55,000 രൂ​പ​യു​ടെ ട്രൈ​പോ​ഡ് ത​ക​ർ​ത്തു, ന​ഷ്ട​പ​രി​ഹാ​ര​മാ​യി വാ​ഗ്ദാ​നം ചെ​യ്ത​ത് വെ​റും 5,000 രൂ​പ! എ​യ​ർ ഇ​ന്ത്യ​യ്‌​ക്കെ​തി​രെ പ​രാ​തി​യു​മാ​യി യു​വാ​വ്

ഗോ​വ​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ വി​ല​പി​ടി​പ്പു​ള്ള ട്രൈ​പോ​ഡ് ത​ക​ർ​ത്ത​താ​യും ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​നെ​തി​രെ യാ​ത്ര​ക്കാ​ര​ന്‍റെ പ​രാ​തി. ഫ്രീ​ലാ​ൻ​സ് ഫി​ലിം മേ​ക്ക​റാ​യ സ​മീ​ർ പ​ഞ്ചാ​ബി​യാ​ണ് ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

ജൂ​ലൈ 20നാ​യി​രു​ന്നു സം​ഭ​വം. വാ​ട​ക​യ്‌​ക്കെ​ടു​ത്ത 55,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഉ​പ​ക​ര​ണം വ​ള​രെ പെ​ട്ടെ​ന്ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്നും ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും ചെ​ക്ക് ഇ​ൻ സ​മ​യ​ത്ത് സ​മീ​ർ ഗ്രൗ​ണ്ട് സ്റ്റാ​ഫി​നോ​ട് പ്ര​ത്യേ​കം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ മും​ബൈ​യി​ലെ​ത്തി ല​ഗേ​ജ് കൈ​പ്പ​റ്റി​യ​പ്പോ​ൾ ട്രൈ​പോ​ഡ് പൂ​ർ​ണ​മാ​യും ത ​ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ക​സ്റ്റ​മ​ർ സ​ർ​വീ​സ് ഡെ​സ്കി​ൽ പ​രാ​തി​പ്പെ​ട്ട സ​മീ​റി​നെ 3 മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ർ​ത്തു​ക​യും ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. ക​മ്പ​നി​യു​ടെ പോ​ളി​സി അ​നു​സ​രി​ച്ച് 5,000 രൂ​പ മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

ല​ഗേ​ജു​ക​ൾ ജീ​വ​ന​ക്കാ​ർ വ​ലി​ച്ചെ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ടു​ത്ത​പ്പോ​ൾ, “ഇ​ങ്ങ​നെ​യൊ​ക്കെ ത​ന്നെ​യാ​ണ് ല​ഗേ​ജ് ക​യ​റ്റു​ന്ന​ത്” എ​ന്നാ​യി​രു​ന്നു എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ര​ന്‍റെ മ​റു​പ​ടി! വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും വി​ഷ​യം പ​രി​ശോ​ധി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment