ഞ​ങ്ങ​ൾ​ക്ക് എ​ണ്ണ വി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ആ​ർ​ക്കും വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ത്താ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ന​യം ‘ക​ണ്ണി​ന് ക​ണ്ണ്’ എ​ന്ന​താ​ണെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ത്താ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി അ​മേ​രി​ക്ക​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​മേ​രി​ക്ക​യു​ടെ 12-ാം റൗ​ണ്ട് ആ​ക്ര​മ​ണ​ത്തി​ൽ തെ​ക്ക​ൻ ഇ​റാ​നി​ൽ ഇ​റാ​ഖ് അ​തി​ർ​ത്തി​യാ​യ ശ​ലാം​ഷേ​യി​ൽ ഉ​ഗ്ര​സ്ഫോ​ട​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​റാ​ൻ – ഇ​റാ​ഖ് അ​തി​ർ​ത്തി​യി​ൽ ര​ണ്ട് പേ​ര് മ​രി​ച്ചെ​ന്നും 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ഹോ​ർ​മു​സി​ൽ മൂ​ന്ന് ക​പ്പ​ലു​ക​ൾ മു​ന്ന​റി​യി​പ്പ് മ​റി​ക​ട​ന്ന് പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ വി​ശ​ദ​മാ​ക്കി. ഒ​രു ക​പ്പ​ലി​ൽ സ്ഫോ​ട​നം ഉ​ണ്ടാ​യെ​ന്നും ബാ​ക്കി​യു​ള്ള​വ​ർ പി​ൻ​വാ​ങ്ങി​യെ​ന്നും ഇ​റാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​ൻ ബു​ഷെ​ഹ​ർ ആ​ണ​വ​നി​ല​യ​ത്തി​ന് സ​മീ​പ​മു​ള്ള പ​വ​ർ സ​ബ്‌​സ്റ്റേ​ഷ​ന് നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ ഏ​തെ​ങ്കി​ലും ക​പ്പ​ലി​ന് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ, പ​ക​രം ഇ​റാ​ന്‍റെ പാ​ല​ങ്ങ​ളോ വൈ​ദ്യു​തി നി​ല​യ​ങ്ങ​ളോ ത​ക​ർ​ക്കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​വ​ർ​ത്തി​ച്ചു.

അ​മേ​രി​ക്ക​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ജോ​ർ​ദാ​നി​ലേ​ക്ക് ഇ​റാ​ൻ ആ​ക്ര​മ​ണം തു​ട​ങ്ങി. ഇ​തി​നി​ടെ ബാ​ബ് അ​ൽ മ​ന്ദ​ബി​ൽ ഉ​പ​രോ​ധം മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് സൗ​ദി ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ച്ചെ​ന്ന് ഹൂ​ത്തി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. എ​ൻ​സെ​ലി​യ, ലൈ​ല എ​ന്ന് പേ​രു​ള്ള ക​പ്പ​ലു​ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഞ​ങ്ങ​ൾ​ക്ക് ഇ​ല്ലെ​ങ്കി​ൽ ആ​ർ​ക്കും ഒ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന് മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​റാ​ന്‍റെ അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഞ​ങ്ങ​ൾ​ക്ക് എ​ണ്ണ വി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ആ​ർ​ക്കും വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ തി​രി​ച്ച​ടി മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളി​ൽ ആ​യി​രി​ക്കു​മെ​ന്നും മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​കു​മെ​ന്നും ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment