‘365 ഡെ​യ്‌​സ് ഓ​ഫ് ലൈ​ഫ്’: അ​മ്മ​യാ​യ സ​ന്തോ​ഷം പ​ങ്കി​ട്ട് പ​ത്മ​പ്രി​യ

മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യ​ത്തി​ന്‍റെ​ആ​ഴം കൊ​ണ്ട് പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ ന​ടി​മാ​രെ എ​ണ്ണി​പ്പ​റ​യു​മ്പോ​ൾ മു​ൻ​നി​ര​യി​ൽ ത​ന്നെ നി​ൽ​ക്കു​ന്ന പേ​രാ​ണ് പ​ത്മ​പ്രി​യ. പ​ത്മ​പ്രി​യ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും പ്രേ​ക്ഷ​ക​ന്‍റെ ഓ​ർ​മ​യി​ൽ നി​ന്നു മാ​യി​ല്ല. നാ​ൽ​പ്പ​ത്തി​യാ​റു​കാ​രി​യാ​യ താ​രം ഇ​പ്പോ​ൾ അ​ഭി​ന​യ​ത്തി​ൽ അ​ത്ര സ​ജീ​വ​മ​ല്ല. എ​ന്നാ​ൽ, സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കി​ടു​ക​യും പൊ​തു വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും ശ​ബ്ദ​മു​യ​ർ​ത്തു​ക​യു​മെ​ല്ലാം ചെ​യ്യാ​റു​മു​ണ്ട്.

ഇ​പ്പോ​ഴി​താ താ​രം പ​ങ്കു​വ​ച്ച പു​തി​യ പോ​സ്റ്റാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ത​നി​ക്ക് കു​ഞ്ഞ് പി​റ​ന്ന സ​ന്തോ​ഷ​മാ​ണ് ന​ടി പ​ങ്കു​വ​ച്ച​ത്. 365 ഡെ​യ്സ് ഓ​ഫ് ലൈ​ഫ് എ​ന്ന ക്യാ​പ്ഷ​നാ​ണ് റെ​ഡ് ഹാ​ർ​ട്ട് ഇ​മോ​ജി​ക്കൊ​പ്പം ന​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​പ്പം ഗ്രേ​റ്റ്ഫു​ൾ, ഔ​വ​ർ സ്റ്റോ​റി, ലി​റ്റി​ൽ മൊ​മ​ന്‍റ്സ് എ​ന്ന ഹാ​ഷ്ടാ​ഗു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. കു​ഞ്ഞി​ന് ഒ​രു വ​യ​സ് പ്രാ​യ​മാ​യി​യെ​ന്ന് വേ​ണം പോ​സ്റ്റി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​ൻ. കു​ഞ്ഞി​ന്‍റെ മു​ഖ​മോ ചി​ത്ര​ങ്ങ​ളോ ഒ​ന്നും ന​ടി പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

ത​ന്‍റെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും കൈ​ക്കു​ള്ളി​ൽ ഇ​രി​ക്കു​ന്ന കു​ഞ്ഞ് കൈ​യു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു​കൊ​ണ്ടാ​ണ് മാ​താ​പി​താ​ക്ക​ളാ​യ വി​വ​രം താ​രം അ​റി​യി​ച്ച​ത്. റി​മ ക​ല്ലി​ങ്ക​ൽ അ​ട​ക്കം സി​നി​മാ രം​ഗ‍​ത്ത് നി​ന്ന് പ​ത്മ​പ്രി​യ​യ്ക്കു​ള്ള ഒ​ട്ടു​മി​ക്ക സു​ഹൃ​ത്തു​ക്ക​ളും ആ​രാ​ധ​ക​രു​മെ​ല്ലാം ആ​ശം​സ​ക​ൾ അ​റി​യി​ച്ച് എ​ത്തി. കു​ഞ്ഞ് ആ​ൺ​കു​ട്ടി​യാ​ണോ പെ​ൺ​കു​ട്ടി​യാ​ണോ എ​ന്നും ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വാ​യ ജാ​സ്മി​ൻ ഷാ​യാ​ണ് പ​ത്മ​പ്രി​യ​യു​ടെ ഭ​ർ​ത്താ​വ്.

ഗു​ജ​റാ​ത്തു​കാ​ര​നാ​ണ് ജാ​സ്മി​ൻ ഷാ. ​ഒ​രു​വ​ർ​ഷം മു​മ്പ് ന​ൽ​കി​യൊ​രു അ​ഭി​മു​ഖ​ത്തി​ൽ അ​മ്മ​യാ​കാ​നു​ള്ള ആ​ഗ്ര​ഹം ന​ടി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഒ​രു കു​ഞ്ഞ് വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ട്. പ​ങ്കാ​ളി​ക്കൊ​പ്പം വ്യ​ത്യ​സ്ത​മാ​യ കു​ടും​ബ ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​ത്. ഒ​രു പാ​ര​ന്‍റ് ആ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment