മല്ലപ്പള്ളി: മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളിയിലെ താന്നിക്കൽ കുടുംബക്കല്ലറയുടെ മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബ് കാണാതായി.
പള്ളി അധികൃതരുടെ പരാതിയെത്തുടർന്ന് കീഴവായ്പൂര് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിചിത്രമായ ഒരു മോഷണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ആറടിയോളം നീളമുള്ള ഗ്രാനൈറ്റ് കല്ലാണ് മോഷണം പോയത്.
എല്ലാ ഞായറാഴ്ചകളിലും കല്ലറയിൽ കുടുംബാംഗങ്ങൾ സന്ദർശിക്കുമായിരുന്നു. കഴിഞ്ഞദിവസം കല്ലറ സന്ദർശിച്ചപ്പോഴാണ് ഗ്രാനൈറ്റ് നഷ്ടപ്പെട്ടതു ശ്രദ്ധയിൽപ്പെട്ടത്.
