സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു, പ​ക്ഷേ… അ​ച്ഛ​നും അ​മ്മ​യും ക്ഷ​മി​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​യു​മാ​യി വേ​ദി പ​ങ്കി​ട്ട പ​ത്താം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​ങ്കെ​ടു​ത്ത പൊ​തു​പ​രി​പാ​ടി​യി​ൽ അ​വ​താ​ര​ക​യാ​യി ശ്ര​ദ്ധ​നേ​ടി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​ള​വാ​രം ജി​ല്ല​യി​ലെ രാ​മ്പ​ചോ​ഡ​വ​രം സ്വ​ദേ​ശി​നി മു​ർ​റം ശി​വാ​നി (15) ആ​ണ് മ​രി​ച്ച​ത്.

മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പെ​ൺ​കു​ട്ടി സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ക​യും ചെ​യ്ത​ത്. ഇ​ർ​ല​പ്പ​ള്ളി​യി​ലെ മു​ത്ത​ശി​യു​ടെ വീ​ട്ടി​ലാ​ണ് ശി​വാ​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ജീ​വി​തം ക​ഠി​ന​മാ​യി തോ​ന്നു​ന്നു​വെ​ന്നും മാ​താ​പി​താ​ക്ക​ൾ ക്ഷ​മി​ക്ക​ണ​മെ​ന്നു​മാ​ണ് ക​ത്തി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം 24-നാ​യി​രു​ന്നു രാ​മ്പ​ചോ​ഡ​വ​ര​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ന​ട​ന്ന​ത്. ച​ട​ങ്ങി​ന്‍റെ അ​വ​താ​ര​ക​യാ​യി മി​ക​വ് പു​ല​ർ​ത്തി​യ ശി​വാ​നി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യു​ടെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​ൽ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ‌​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള്ള​പ്പോ​ൾ ‘ദി​ശ’ ഹെ​ൽ​പ്‌ ലൈ​നി​ൽ വി​ളി​ക്കു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: 1056, 0471- 2552056

Related posts

Leave a Comment