“വി​ദേ​ശ​സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​ർ ര​ണ്ടു​വ​ട്ടം ചി​ന്തി​ക്കു​ക”; പാ​രീ​സി​ലെ ഇ​ന്ത്യ​ൻ യു​വാ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ശ്ര​ദ്ധ​നേ​ടു​ന്നു, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റ് വൈ​റ​ൽ

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പോ​യി ജീ​വി​ക്കു​ക​യെ​ന്ന​ത് പ​ല ഇ​ന്ത്യ​ക്കാ​രു​ടെ​യും വ​ലി​യ സ്വ​പ്ന​ങ്ങ​ളി​ലൊ​ന്നാ​ണ്. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന ഗ്ലാ​മ​റി​നും അ​പ്പു​റം വ​ലി​യ വെ​ല്ലു​വി​ളി​ക​ളും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​മാ​ണ് വി​ദേ​ശ​ത്ത് കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പാ​രീ​സി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ത​നി​ഷ്ക് ലോ​ഹ​ൻ എ​ന്ന ഇ​ന്ത്യ​ൻ യു​വാ​വ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ അ​റി​യാ​പ്പു​റ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ​ർ​ണാ​ഭ​മാ​യ വീ​ഡി​യോ​ക​ൾ ക​ണ്ട് പ​ല യു​വാ​ക്ക​ളും ചി​ന്തി​ക്കാ​തെ​യാ​ണ് വി​ദേ​ശ​ത്തേ​ക്ക് വ​ണ്ടി​ക​യ​റു​ന്ന​തെ​ന്ന് ത​നി​ഷ്ക് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 50 മു​ത​ൽ 60 ല​ക്ഷം രൂ​പ വ​രെ വി​ദ്യാ​ഭ്യാ​സ വാ​യ്പ​യോ വ്യ​ക്തി​ഗ​ത വാ​യ്പ​യോ എ​ടു​ത്താ​ണ് ഭൂ​രി​ഭാ​ഗം പേ​രും എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഈ ​വ​ലി​യ തു​ക നി​ക്ഷേ​പി​ച്ച​തു​കൊ​ണ്ടു​മാ​ത്രം വി​ദേ​ശ​ത്ത് വി​ജ​യം ഉ​റ​പ്പാ​ക്കാ​നാ​കി​ല്ല.

“നാ​ട്ടി​ലെ എ​ല്ലാ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ഉ​പേ​ക്ഷി​ച്ചാ​ണ് ഒ​രാ​ൾ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഇ​വി​ടെ ആ​രും നി​ങ്ങ​ൾ​ക്ക് ത​ളി​ക​യി​ൽ വ​ച്ച് ജോ​ലി വെ​ച്ചു​നീ​ട്ടി​ല്ല. ഒ​രു പാ​ർ​ട്ട് ടൈം ​ജോ​ലി ക​ണ്ടെ​ത്താ​ൻ പോ​ലും വ​ലി​യ ത​ത്ര​പ്പാ​ട് വേ​ണം -ത​നി​ഷ്ക് ലോ​ഹ​ൻ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പു​റ​മെ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

പു​തി​യൊ​രു ഭാ​ഷ പ​ഠി​ച്ചെ​ടു​ക്കു​ക, അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളു​മാ​യി ഇ​ണ​ങ്ങി​പ്പോ​വു​ക എ​ന്നി​വ എ​ളു​പ്പ​മ​ല്ല. പ്രി​യ​പ്പെ​ട്ട കു​ടും​ബ​ത്തെ​യും വീ​ടി​നെ​യും പി​രി​ഞ്ഞു ജീ​വി​ക്കു​മ്പോ​ഴു​ള്ള വൈ​കാ​രി​ക​മാ​യ വി​ല ആ​രും എ​വി​ടെ​യും തു​റ​ന്നു​പ​റ​യാ​റി​ല്ല.

“ആ​രെ​യും വി​ദേ​ശ​ത്തേ​ക്ക് വ​രു​ന്ന​തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ന​ല്ല ഞാ​ൻ ഇ​ത് പ​റ​യു​ന്ന​ത്. തീ​ർ​ച്ച​യാ​യും നി​ങ്ങ​ൾ വ​ര​ണം, പ​ക്ഷെ വ്യ​ക്ത​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യും ശ​രി​യാ​യ കാ​ര​ണ​ങ്ങ​ളോ​ടെ​യു​മാ​യി​രി​ക്ക​ണം ആ ​തീ​രു​മാ​നം എ​ന്നാ​ണ് ത​നി​ഷ്ക് ഇ​സ്റ്റാ​ഗ്രാം കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ത​നി​ഷ്കി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. വി​ദേ​ശ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​തി​രു​ക​ട​ന്ന പ്ര​ശം​സ​യോ അ​ല്ലെ​ങ്കി​ൽ തി​ക​ച്ചും നി​ഷേ​ധാ​ത്മ​ക​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളോ മാ​ത്രം കേ​ൾ​ക്കു​ന്ന​യി​ട​ത്ത്, കാ​ര്യ​ങ്ങ​ളെ കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്ന ഏ​റ്റ​വും പ്രാ​യോ​ഗി​ക​മാ​യ കാ​ഴ്ച​പ്പാ​ടാ​ണ് ഈ ​വീ​ഡി​യോ ന​ൽ​കു​ന്ന​തെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ കു​റി​ച്ചു.

 

 

Related posts

Leave a Comment