തലയോലപ്പറമ്പ്: റോഡരികിലെ പുരയിടത്തിൽ നിന്നും കുറ്റിക്കാട്ടിലേക്കിറങ്ങിയ ഭീമൻ പെരുമ്പാമ്പിനെ സർപ്പാടീം പിടികൂടി. ഉമ്മാംകുന്ന് കാടാശേരി ഭവാനിയുടെ വീടിനോടുചേർന്ന പുരയിടത്തിൽ നിന്നു സമീപത്തെ കുറ്റികാട്ടിലേയ്ക്ക് പെരുമ്പാമ്പ് ഇറങ്ങുന്നത് ഇന്നലെ വൈകുന്നേരം 7.30ഓടെയാണ് പ്രദേശവാസികൾ കണ്ടത്.
പഞ്ചായത്ത് അംഗം ചന്ദ്രികയെ വിവരം അറിയിച്ചതിനെ തുടർന്ന് സർപ്പാ ടീമിനെ വിളിച്ചു വരുത്തുകയായിരുന്നു.
പുരയിടത്തിലേക്കുള്ള വഴിയിൽ നിന്നും കുറ്റിക്കാട്ടിലേക്കിറങ്ങിയ 10 അടിനീളവും ഏകദേശം 15 കിലോ തുക്കവും വരുന്ന ഭീമൻ പെരുമ്പാമ്പിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സർപ്പാടീം ചാക്കിലാക്കി.
