മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത് 12 ടാ​ർ വീ​പ്പ​ക​ൾ; വി​ല ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ; ടാ​ർ ക​ള്ള​ൻ ജോ​ഷി വ​ർ​ഗീ​സി​നെ അ​ക​ത്താ​ക്കി പോ​ലീ​സ്

ഏ​റ്റു​മാ​നൂ​ർ: റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ ടാ​റിം​ഗി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ടാ​ർ വീ​പ്പ​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഭ​ര​ണ​ങ്ങാ​നം ആ​ല​പ്പാ​റ ഊ​ന്നു​ക​ല്ലു​ങ്ക​ൽ വീ​ട്ടി​ൽ ജോ​ഷി വ​ർ​ഗീ​സി​നെ(54)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​ക​ദേ​ശം 1,98,000 രൂ​പ വി​ല​മ​തി​ക്കു​ന്ന 12 ടാ​ർ വീ​പ്പ​ക​ളാ​ണ് ഇ​യാ​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം മോ​ഷ്ടി​ച്ച​ത്.

ക​ഴി​ഞ്ഞ 20ന് ​രാ​വി​ലെ 11നും ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. ന​മ്പ്യാ​കു​ളം ഭാ​ഗ​ത്തെ റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ ടാ​റിം​ഗി​നാ​യി ന​മ്പ്യാ​കു​ളം ചി​ര​ള​ക്ക​മ​റ്റ​ത്തി​ൽ ജോ​മോ​ന്‍റെ പു​ര​യി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ടാ​ർ​വീ​പ്പ​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

നാ​ലു പേ​ർ ചേ​ർ​ന്ന് ടാ​ർ വീ​പ്പ​ക​ൾ ബൊ​ലേ​റോ പി​ക്ക​പ്പ് വാ​നി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment