ഗ​ൾ​ഫ് മ​ണ്ണി​ൽ കേ​ര​ള സി​ല​ബ​സി​ലെ ആ​ദ്യ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ; പി.​എം. രാ​ജ​നും കു​ട്ടി​ക​ൾ​ക്കും വെ​ല്ലു​വി​ളി നി​റ​ഞ്ഞ നി​മി​ഷം; ഓ​ർ​മ​യാ​കു​ന്ന​ത് പ്ര​വാ​സ മ​ണ്ണി​ലെ പ്ര​ധാ​ന ഒ​രേ​ട്

ഹ​രി​പ്പാ​ട് : പ്ര​വാ​സി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഗ​ൾ​ഫ് മ​ണ്ണി​ൽ കേ​ര​ള സി​ല​ബ​സി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ ആ​ദ്യ​കാ​ല​ഘ​ട്ട​ത്തി​ൽ, അ​തി​ന്‍റെ നി​ർ​ണാ​യ​ക ചു​മ​ത​ല​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ച റി​ട്ട. ഡി​ഇ​ഒ ഹ​രി​പ്പാ​ട് മു​ട്ടം പ​ള്ളി​യാ​മ്പി​ൽ പി.​എം. രാ​ജ​ന്‍റെ (89) വേ​ർ​പാ​ട് പ്ര​വാ​സ മ​ണ്ണി​ലെ പ​രീ​ക്ഷാ ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന ഒ​രേ​ട് കൂ​ടി​യാ​ണ് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.

സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് പ​രീ​ക്ഷാ​ഭ​വ​നി​ൽ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​യാ​ണു യു​എ​ഇ​യി​ലെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്റെ നി​ർ​ണാ​യ​ക ചു​മ​ത​ല രാ​ജ​നു ല​ഭി​ക്കു​ന്ന​ത്. ദു​ബാ​യ്, ഉ​മ്മു​ൽ ഖു​വൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക​ൾ ത​ട​സ​മി​ല്ലാ​തെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം ഗ​ൾ​ഫി​ൽ ത​ങ്ങി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് ഏ​കോ​പി​പ്പി​ച്ചു.

അ​ക്കാ​ല​ത്ത് അ​തീ​വ സു​ര​ക്ഷ​യോ​ടും ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടും കൂ​ടി​യാ​ണ് എ​സ്എ​സ്എ​ൽ​സി ചോ​ദ്യ​പേ​പ്പ​ർ ത​യ്യാ​റാ​ക്കു​ന്ന​തും മ​ദ്രാ​സി​ലെ പ്ര​സു​ക​ളി​ൽ അ​ച്ച​ടി​ച്ചി​രു​ന്ന​തും. ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ ആ ​ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് അ​ച്ഛ​ൻ വി​ര​മി​ച്ച​തെ​ന്നും, കൃ​ത്യ​ത​യും അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​വും നി​ർ​ബ​ന്ധ​മു​ള്ള ഔ​ദ്യോ​ഗി​ക ജീ​വി​ത​മാ​യി​രു​ന്നു അ​ച്ഛ​ന്റേ​തെ​ന്നും മ​ക​ളും തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യ റ്റി.​ആ​ർ. രാ​ജ​ശ്രീ ഓ​ർ​ക്കു​ന്നു.

വ​യ​നാ​ട്, മ​ല്ല​പ്പ​ള്ളി, ഹ​രി​പ്പാ​ട് ബോ​യ്സ് സ്കൂ​ളു​ക​ൾ തു​ട​ങ്ങി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യും മാ​വേ​ലി​ക്ക​ര ഡി​ഇ​ഒ ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​ന് എ​പ്പോ​ഴും വ​ഴി​കാ​ട്ടി​യാ​യി​രു​ന്നു.

സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച ശേ​ഷ​വും സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന രാ​ജ​ൻ, സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. റി​ട്ട.​അ​ധ്യാ​പി​ക പ​രേ​ത​യാ​യ എം.​കെ. രാ​ധാ​മ​ണി​യാ​ണു ഭാ​ര്യ.

റ്റി.​ആ​ർ. രാ​ജേ​ഷ് (യു​എ​സ്എ), ഡോ. ​റ്റി.​ആ​ർ.​രാ​ജീ​വ്, റ്റി.​ആ​ർ. രാ​ജ​ശ്രീ (കോ​ട്ട​യം തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണു മ​ക്ക​ൾ.
സോ​ബി രാ​ജേ​ഷ് (യു​എ​സ്എ), ഡോ. ​സ​ദാ​ശി​വ​ൻ (കാ​രി​ത്താ​സ് ആ​ശു​പ​ത്രി, കോ​ട്ട​യം) എ​ന്നി​വ​ർ മ​രു​മ​ക്ക​ളാ​ണ്.

യു. ​ഷെ​മീ​ർ

Related posts

Leave a Comment