ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്:‌ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ട് കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.

പ്ര​തി​ക​ളാ​യ ശ്രീ​ജി​ത്, ജീ​വ​ന്‍, അ​നി​ല്‍ കു​മാ​ര്‍, പി.​എ​സ്. കി​ര​ണ്‍, ഷെ​ഫീ​ക്, സി​ദ്ധാ​ര്‍​ഥ്, നി​ഷാ​ദ് എ​ന്നി​വ​ര്‍ സ​മ​ര്‍​പ്പി​ച്ച ജാ​മ്യ​ഹ​ര്‍​ജി​യാ​ണ് പ​രി​ഗ​ണി​ക്കു​ക. തി​രു​വ​ന​ന്ത​പു​രം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യും സെ​ഷ​ന്‍​സ് കോ​ട​തി​യും ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

ഇ​ന്ന​ലെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ ചി​ത്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് എ​ന്നു​മാ​ണ് പ്ര​തി​ക​ളു​ടെ വാ​ദം. 56 ദി​വ​സ​മാ​യി റി​മാ​ന്‍​ഡി​ലാ​ണ്. കേ​സി​ല്‍ ത​ങ്ങ​ള്‍​ക്കെ​തി​രെ തെ​ളി​വു​ക​ളി​ല്ല.

അ​ക്ര​മ​ത്തി​ലോ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​ലോ നേ​രി​ട്ട് പ​ങ്കി​ല്ല. കൊ​ല​പാ​ത​ക​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു പ്പു​ക​ള്‍ ചു​മ​ത്തി​യ​ത് അ​നാ​വ​ശ്യ​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

മേ​യ് 27 ന് ​ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ത്തി​ല്‍ 25 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രി​ല്‍ ഒ​രാ​ളൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രു​ടെ​യും ജാ​മ്യാ​പേ​ക്ഷ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു.

Related posts

Leave a Comment